തിരുവനന്തപുരം
അണഞ്ഞുകിടന്ന സോളാർ തീ പ്രതിപക്ഷ നേതാവും സംഘവും വീണ്ടും ഊതിക്കത്തിച്ചതോടെ ഒരിക്കൽക്കൂടി തെളിയുന്നത് യുഡിഎഫ് രാഷ്ട്രീയത്തിന്റെ ജീർണമുഖം. ഇടതുപക്ഷത്തിനും സംസ്ഥാന സർക്കാരിനുമെതിരെ അടിക്കാനുള്ള വടിയായി ഷാഫി പറമ്പിൽ കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭ ചർച്ച ചെയ്‌തതോടെ യുഡിഎഫിന്റെ കള്ളക്കളിയും ഗൂഢാലോചനയുമെല്ലാം മലയാളി ഓർത്തെടുത്ത് ചർച്ച ചെയ്യുകയാണ്.
കോൺഗ്രസ് നേതാക്കൾ പരാതിക്കാരിയുമായി സംസാരിച്ചതും സോളാർ കേസിലെ സാമ്പത്തിക ഇടപാടുകളും ആരോപണങ്ങൾ ഉന്നയിക്കണമെന്നാവശ്യപ്പെട്ട് സ്വാധീനിക്കാൻ ശ്രമിച്ചതിന്റെയെല്ലാം ശബ്ദരേഖകളും വീണ്ടും സമൂഹമാധ്യമങ്ങളിൽ നിറയുന്നു. പരാതിക്കാരിയെഴുതിയ കത്തിലെ വിവിധ ഭാഗങ്ങളും യുഡിഎഫ് നേതാക്കൾ അപമര്യാദയായി പെരുമാറിയതിനെക്കുറിച്ചുള്ള മൊഴികളുമെല്ലാം ചർച്ചയാകുന്നു. സിബിഐ റിപ്പോർട്ടിന്റെ പേരിൽ സിപിഐ എമ്മിനെയും എൽഡിഎഫിനെയും ക്രൂശിക്കാമെന്നായിരുന്നു യുഡിഎഫ് ആലോചിച്ചത്. എന്നാൽ, കരുതിയതിലും വലിയ പ്രഹരമാണ് യുഡിഎഫിന് തിരിച്ചുകിട്ടിയത്.
പിന്നിൽ സതീശന്റെ കുബുദ്ധി
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കുബുദ്ധിയിൽ വിരിഞ്ഞതാണ് സോളാർ നാടകത്തിന്റെ പുനരവതരണമെന്ന വിമർശവും കോൺഗ്രസിനുള്ളിൽ സജീവമാണ്. പഴയ കഥകളെല്ലാം പുറത്തിട്ട് എ ഗ്രൂപ്പിനെ ശിഥിലമാക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. എ ഗ്രൂപ്പിൽനിന്ന് പുറത്തുവന്ന് തനിക്കൊപ്പം നിലയുറപ്പിച്ചവരെ ഉപയോഗപ്പെടുത്തിയാണ് സതീശൻ സോളാർ കലാപം നയിക്കുന്നത്. ഒപ്പം ഐ ഗ്രൂപ്പിലെ തനിക്ക് തലവേദനയാകുന്ന രമേശ്‌ചെന്നിത്തല, തരൂരിനൊപ്പം പോയ ഹൈബി ഈഡൻ എന്നിവരെയും നിശബ്‌ദനാക്കാനായി.സോളാർ ലെെംഗിക പീഡനാരോപണ കേസ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..