18 April Thursday

മണ്ണിന്‌ ഉടമകളായി 530 കുടുംബങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021


കൊച്ചി
ജില്ലയിൽ 530 കുടുംബങ്ങൾകൂടി ഭൂമിയുടെ അവകാശികളായി. ഏഴു താലൂക്കുകളിൽ നടന്ന പട്ടയമേളകളിൽ ഇവർക്കുള്ള അവകാശരേഖ കൈമാറി. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പട്ടയവിതരണം.

കോതമംഗലം താലൂക്കിൽ 60 എൽഎ പട്ടയങ്ങളും കൊച്ചി താലൂക്കിൽ 30 എൽഎ പട്ടയങ്ങളും കുന്നത്തുനാട് താലൂക്കിൽ 15 എൽഎ പട്ടയങ്ങളും കണയന്നൂർ താലൂക്കിൽ 10 എൽഎ പട്ടയങ്ങളും 10 എൽടി പട്ടയങ്ങളും പറവൂർ താലൂക്കിൽ 12 എൽഎ പട്ടയങ്ങളും ആലുവ താലൂക്കിൽ നാല്‌ ദേവസ്വം പട്ടയങ്ങളും ആറ്‌ എൽടി പട്ടയങ്ങളും മൂവാറ്റുപുഴ താലൂക്കിൽ 12 എൽഎ പട്ടയങ്ങളും വിതരണം ചെയ്തു. ലാൻഡ് ട്രിബ്യൂണൽ വിഭാഗത്തിൽ 317 പട്ടയങ്ങളും ദേവസ്വം പട്ടയം വിഭാഗത്തിൽ 54 പട്ടയങ്ങളും ഇതിനുപുറമെ വിതരണം ചെയ്തു.

ആലുവ താലൂക്കിൽ മേള ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. റോജി എം ജോൺ എംഎൽഎ പട്ടയം വിതരണം ചെയ്തു. അൻവർ സാദത്ത് എംഎൽഎ അധ്യക്ഷനായി.

മൂവാറ്റുപുഴയിൽ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷനായി. കുന്നത്തുനാട്ടിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. പി വി ശ്രീനിജിൻ എംഎൽഎ പട്ടയവിതരണം നടത്തി. 

കോതമംഗലത്ത്‌ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.  നഗരസഭാ ചെയർമാൻ കെ കെ ടോമി അധ്യക്ഷനായി.  പറവൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷ വി എ പ്രഭാവതി അധ്യക്ഷയായി. കൊച്ചി താലൂക്കിൽ കെ ജെ മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top