20 April Saturday
സിപിഐ എം, എൽഡിഎഫ്‌ സ്വാതന്ത്ര്യദിനാഘോഷം

സിപിഐ എം ഓഫീസുകളിൽ ദേശീയപതാക ഉയർത്തും

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022



കൊച്ചി
സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സിപിഐ എം ഓഫീസുകളിൽ രാവിലെ എട്ടിന്‌ ദേശീയപതാക ഉയർത്തും. പാർടി ജില്ലാ കമ്മിറ്റി ഓഫീസായ ലെനിൻ സെന്ററിൽ രാവിലെ എട്ടിന്‌ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പതാക ഉയർത്തും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എം ദിനേശ്‌മണി ഫോർട്ട്‌ കൊച്ചി ഏരിയ കമ്മിറ്റി ഓഫീസിലും എസ്‌ ശർമ പറവൂർ ഏരിയ കമ്മിറ്റി ഓഫീസിലും കെ ചന്ദ്രൻപിള്ള കളമശേരി ഏരിയ കമ്മിറ്റി ഓഫീസിലും എസ്‌ സതീഷ്‌ കോതമംഗലം ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസിലും പതാക ഉയർത്തും. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എം പി പത്രോസ്‌ അങ്കമാലി ഏരിയ കമ്മിറ്റി ഓഫീസിലും പി ആർ മുരളീധരൻ മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ഓഫീസിലും എം സി സുരേന്ദ്രൻ കൂത്താട്ടുകുളം ഏരിയ കമ്മിറ്റി ഓഫീസിലും ജോൺ ഫെർണാണ്ടസ്‌ പള്ളുരുത്തി ഏരിയ കമ്മിറ്റി ഓഫീസിലും കെ എൻ ഉണ്ണിക്കൃഷ്‌ണൻ വൈപ്പിൻ ഏരിയ കമ്മിറ്റി ഓഫീസിലും സി ബി ദേവദർശനൻ പുത്തൻകുരിശ്‌ ലോക്കൽ കമ്മിറ്റി ഓഫീസിലും സി കെ പരീത്‌ തൃക്കാക്കര വെസ്റ്റ്‌ ലോക്കൽ കമ്മിറ്റി ഓഫീസിലും ആർ അനിൽകുമാർ കോതമംഗലം ഏരിയ കമ്മിറ്റി ഓഫീസിലും ടി സി ഷിബു തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി ഓഫീസിലും പുഷ്‌പ ദാസ്‌ പെരുമ്പാവൂർ ഏരിയ കമ്മിറ്റി ഓഫീസിലും പതാക ഉയർത്തും.

രാവിലെ 10ന്‌ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി എറണാകുളം രാജേന്ദ്രമൈതാനത്ത്‌  സംഘടിപ്പിക്കുന്ന സമ്മേളനം എൻസിപി സംസ്ഥാന പ്രസിഡന്റ്‌ പി സി ചാക്കോ ഉദ്‌ഘാടനം ചെയ്യും. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സിപിഐ ജില്ലാ സെക്രട്ടറി പി രാജു തുടങ്ങിയവർ പങ്കെടുക്കും. പറവൂരിൽ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, സംസ്ഥാന കമ്മിറ്റി അംഗം എസ്‌ ശർമ, ഫോർട്ട്‌ കൊച്ചിയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി, ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ്‌, ആലുവയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ള, എം പി പത്രോസ്‌, സി കെ പരീത്‌, കൂത്താട്ടുകുളത്ത്‌ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ്‌ സതീഷ്‌,  ജില്ലാ സെക്രട്ടറിയറ്റ് അംഗം എം സി സുരേന്ദ്രൻ, തൃപ്പൂണിത്തുറയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി സി ഷിബു എന്നിവരും പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top