25 April Thursday

കാലവർഷം : പഞ്ചായത്തുതലത്തിൽ പ്രത്യേക ക്യാമ്പുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020


കാക്കനാട്‌
മഴ ശക്തമാകുന്നതിനുമുമ്പുതന്നെ പഞ്ചായത്തുതലത്തിൽ ക്യാമ്പുകൾ സജ്ജമാക്കാൻ തഹസിൽദാർമാർക്ക് നിർദേശം നൽകി. ജില്ലയിലെ മഴക്കാല മുന്നൊരുക്കപ്രവർത്തനങ്ങൾ വിലയിരുത്താൻ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ എൻ ആർ വൃന്ദ ദേവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്‌ തീരുമാനം.

കോവിഡ്‌ ലക്ഷണം ഇല്ലാത്ത ആളുകൾ, 60 വയസ്സിനുമുകളിലുള്ളവർ, നിരീക്ഷണത്തിൽ കഴിയുന്നവർ തുടങ്ങിയവർക്കായി പ്രത്യേക ക്യാമ്പുകൾ സജ്ജമാക്കണം. ഓരോ പഞ്ചായത്തിലും അംഗപരിമിതർ, കിടപ്പുരോഗികൾ, പ്രായമായവർ തുടങ്ങിയ ആളുകളുടെ പ്രത്യേക പട്ടിക സൂക്ഷിക്കണം. രക്ഷാപ്രവർത്തനങ്ങൾക്ക് സഹായകമാകുന്ന ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും പ്രത്യേക പട്ടികയും പഞ്ചായത്തുകളിൽ സൂക്ഷിക്കണം.

ഓരോ തദ്ദേശസ്വയംഭരണസ്ഥാപനത്തിലും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തനസജ്ജമാണെന്ന് താലൂക്കുതലത്തിൽ ഉറപ്പാക്കണം. താലൂക്കുതലത്തിലും ജില്ലാതലത്തിലുമുള്ള  ഇൻസിഡന്റ്‌ റെസ്‌പോൺസ് സിസ്റ്റത്തിലെ ഉദ്യോഗസ്ഥർക്ക് സംസ്ഥാന ദുരന്തനിവാരണ സമിതിയുടെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെയും നേതൃത്വത്തിൽ ഈ മാസം  ഓൺലൈൻ പരിശീലനം നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top