20 April Saturday

ലൈഫ്‌ കരട്‌ പട്ടിക : ഇതുവരെ 11,196 അപ്പീൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 15, 2022


തിരുവനന്തപുരം
ലൈഫ്‌ പദ്ധതിയുടെ കരട്‌ ഗുണഭോക്തൃ പട്ടികയിൽ ചൊവ്വാഴ്‌ചവരെ 11,196 അപ്പീൽ. 10ന്‌ പ്രസിദ്ധീകരിച്ച പട്ടികയിൽ ഉൾപ്പെടാത്തവരും ശരിയായ മുൻഗണന ലഭിക്കാത്തവരുമാണ്‌ അപ്പീൽ നൽകുന്നത്‌. ഭൂമിയുള്ള ഭവനരഹിതരായ 9533 പേരും ഭൂമിയില്ലാത്ത ഭവനരഹിതരായ 1663 പേരുമാണ്‌ ഇതുവരെ അപ്പീൽ നൽകിയത്‌.  www.life2020.kerala.gov.in  വെബ്സൈറ്റിൽ 17 വരെ ആദ്യഘട്ടം അപ്പീൽ നൽകാം. അനർഹർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അറിയിക്കാം.

പഞ്ചായത്തിലുള്ളവർ ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിക്കും നഗരസഭയിൽ സെക്രട്ടറിക്കുമാണ്‌ അപ്പീൽ നൽകേണ്ടത്‌. മറ്റേതെങ്കിലും ഉദ്യോഗസ്ഥർക്ക്‌ ലഭിച്ചിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ടവർക്ക്‌ കൈമാറണമെന്ന്‌ മന്ത്രി എം വി ഗോവിന്ദൻ നിർദേശിച്ചു. ആദ്യഘട്ട പരിശോധനയ്ക്കുശേഷമുള്ള പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. കലക്ടർ അധ്യക്ഷനായ കമ്മിറ്റിക്ക്‌ മുമ്പിൽ ജൂലൈ എട്ടുവരെ രണ്ടാംഘട്ട അപ്പീലിന്‌ അവസരമുണ്ടാകും. ആഗസ്‌ത്‌ 16ന്‌ അന്തിമപട്ടിക പ്രസിദ്ധീകരിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top