18 December Thursday

പ്രതിപക്ഷത്തെ നയിക്കാനുള്ളശേഷി കോൺഗ്രസിനില്ല : സജി ചെറിയാൻ

വെബ് ഡെസ്‌ക്‌Updated: Monday May 15, 2023


കോഴിക്കോട്‌
രാജ്യത്ത്‌ പ്രതിപക്ഷത്തിനെയാകെ നയിക്കാനുള്ളശേഷി കോൺഗ്രസിനില്ലെന്ന്‌ മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞദിവസംവന്ന വാർത്ത തെറ്റാണെന്നും തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്നും‌ അദ്ദേഹം പറഞ്ഞു.   

ചുരുക്കംചില സംസ്ഥാനങ്ങളിൽ മാത്രമാണ്‌ കോൺഗ്രസിന്‌ സ്വാധീനം. രാജ്യംമുഴുവൻ വിജയംനേടാനുള്ള ശക്തിയില്ല. ആ ദൗർബല്യം അവർ മനസ്സിലാക്കണം. പ്രതിപക്ഷത്തെ നയിക്കാൻ കോൺഗ്രസിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. പ്രതിപക്ഷ പാർടിയെന്നനിലയ്‌ക്ക്‌ കോൺഗ്രസിന്‌ ഉത്തരവാദിത്വങ്ങളും കടമകളും ഉണ്ടെന്നാണ്‌  പറഞ്ഞത്‌. ഓരോ സംസ്ഥാനത്തെയും രാഷ്‌ട്രീയ സാഹചര്യവും പ്രാദേശിക പാർടികളുടെ സ്വാധീനവും പരിഗണിച്ചാണ്‌ നിലപാട്‌ സ്വീകരിക്കേണ്ടത്‌. മതനിരപേക്ഷതയിലും ഭരണഘടനയിലും വിശ്വസിക്കുന്ന ജനാധിപത്യപാർടികളുടെ മുൻകൈയോടെയാണ്‌ ബിജെപിയെ പുറത്താക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top