27 April Saturday

പിന്നാക്ക മേഖലകളില്‍നിന്ന് കുട്ടികളെത്തും, കാല്‍പ്പന്തിന്റെ ആവേശത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022


കൊച്ചി
നഗരത്തിലെ ചേരിപ്രദേശങ്ങൾ ഉൾപ്പെടെയുള്ള പിന്നാക്ക മേഖലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ 12 ടീമുകൾ മാറ്റുരയ്ക്കുന്ന കൊച്ചി സോക്കർ ലീഗിന് രാജീവ് ഗാന്ധി റീജണൽ സ്പോർട്‌സ് സെന്ററിൽ തുടക്കമായി. കലക്ടർ ജാഫർ മാലിക് ഉദ്ഘാടനം ചെയ്തു. ഐജി പി വിജയൻ ലോഗോ പ്രകാശിപ്പിച്ചു.

സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു, ക്രൈംബ്രാഞ്ച് ഐജി ഹർഷിത അട്ടല്ലൂരി എന്നിവർചേർന്ന് മത്സരങ്ങൾ കിക്കോഫ് ചെയ്തു. അഖിലേന്ത്യാ സിവിൽ സർവീസിലെയും കേന്ദ്ര സർവീസിലെ ഗ്രൂപ്പ് എ വിഭാഗത്തിലേയും ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ സിവിൽ സർവന്റ്‌സ് ഓഫ് കേരളയാണ്‌ (സിഎസ്ഒകെ) പരിപാടി സംഘടിപ്പിക്കുന്നത്‌. 21, 22 തീയതികളിൽ സെമിഫൈനലും ഫൈനലും നടക്കും. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തുന്നവരെ കൂടുതൽ പരിശീലനം നൽകി മറ്റ് മത്സരങ്ങളിലേക്ക് പ്രാപ്‌തരാക്കുകയാണ് ലക്ഷ്യം.

മട്ടാഞ്ചേരി, എറണാകുളം സെൻട്രൽ, തൃക്കാക്കര, എറണാകുളം സബ് ഡിവിഷൻ എന്നിവിടങ്ങളിലെ ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകൾവഴി 13നും 17നും ഇടയിൽ പ്രായമുള്ള അഞ്ഞൂറോളം കുട്ടികളിൽനിന്നാണ്‌ 120 പേരെ മത്സരത്തിനായി തെരഞ്ഞെടുത്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top