24 April Wednesday

ടിടികെ ഫാർമയിലെ കൂട്ട പിരിച്ചുവിടൽ: കെഎംഎസ്‌ആർഎ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022


കൊച്ചി
ചെന്നൈ ആസ്ഥാനമായ ടിടികെ ഫാർമയിലെ തൊഴിലാളികളുടെ കൂട്ട പിരിച്ചുവിടലിൽ കെഎംഎസ്‌ആർഎ പ്രതിഷേധിച്ചു. ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിനുസമീപമുള്ള ടിടികെ ഓഫീസിനുമുമ്പിൽ നടത്തിയ ധർണ കെഎംഎസ്‌ആർഎ സംസ്ഥാന ജനറൽ സെക്രട്ടറി പി കൃഷ്ണാനന്ദ് ഉദ്‌ഘാടനം ചെയ്തു. ദേശീയതലത്തിൽ 600 പേരെയും സംസ്ഥാനത്ത്‌ 38 പേരെയുമാണ് അന്യായമായി പിരിച്ചുവിട്ടത്.

ഭാരത്‌ സെറം ആൻഡ്‌ വാക്സിൻ കമ്പനിക്ക്‌ ടിടികെ ഫാർമയെ വിറ്റതിന്റെ ഭാഗമായാണ്‌ പിരിച്ചുവിടൽ. മാനേജ്മെന്റിന്റെ തെറ്റായ നടപടി അവസാനിപ്പിക്കണമെന്നും പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നും കെഎംഎസ്‌ആർഎ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം എസ് ഷൈൻ അധ്യക്ഷനായി. ജോയിന്റ് ജനറൽ സെക്രട്ടറി തോമസ് മാത്യു, സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആർ രാമകൃഷ്ണൻ, സോണൽ സെക്രട്ടറി അനീഷ് പി വർഗീസ്, ടിടികെ സോണൽ കൺവീനർ കെ വി അജിത് കുമാർ, സംസ്ഥാന കൺവീനർ വിപിൻ ദാസ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top