19 April Friday

മൂന്നുദിവസം 
കനത്ത മഴ; ജാഗ്രത ; ആറിടത്ത്‌ ഓറഞ്ച്‌ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022



തിരുവനന്തപുരം
സംസ്ഥാനത്ത്‌ അടുത്ത മൂന്നുദിവസം കനത്തമഴയെന്ന്‌ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്‌. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച്‌ അലർട്ടാണ്‌. കാലാവസ്ഥാവകുപ്പ്‌ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ ചീഫ്‌ സെക്രട്ടറി വി പി ജോയ്‌ ശനിയാഴ്ച വൈകിട്ട്‌ കലക്ടർമാരുടെ അടിയന്തരയോഗം വിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെതുടർന്നാണ്‌ നടപടി. ദുരന്തനിവാരണ വകുപ്പടക്കം മുന്നൊരുക്കം ശക്ത
മാക്കി.

ജാഗ്രതാനിർദേശമുള്ള ജില്ലകളിലെ മലയോര മേഖല, താഴ്ന്ന പ്രദേശം, നദീതീരം, ഉരുൾപൊട്ടൽ- –-മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശം എന്നിവിടങ്ങളിൽ അതീവജാഗ്രത പാലിക്കണം.

മീൻപിടിക്കാനിറങ്ങരുത്‌
തിങ്കൾവരെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വേലിയേറ്റ നിരക്ക്  സാധാരണയിൽ കൂടുതലാകും.  കേരള-, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിക്കാനിറങ്ങരുത്‌. ഓറഞ്ച് അലർട്ട്‌ പ്രഖ്യാപിച്ചിടങ്ങളിൽ ക്വാറിയിങ്, മൈനിങ് പ്രവർത്തനവും മലയോര മേഖലയിലേക്കുള്ള അവശ്യ സർവീസും ബീച്ചിലേക്കുള്ള വിനോദസഞ്ചാരവും വിലക്കി. തെക്കൻ ആൻഡമാൻ കടലിലും നിക്കോബർ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും 48 മണിക്കൂറിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top