കൂത്താട്ടുകുളം
നവതിയുടെ നിറവിൽ ആലപുരം ഗവ. എൽപി സ്കൂൾ. നവതി ആഘോഷവും അധ്യാപക രക്ഷാകർതൃസംഗമവും വാർഷികവും പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷ മാജി സന്തോഷ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഡോജിൻ ജോൺ അരഞ്ഞാണിയിൽ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. ജയശ്രീ സനൽ, പ്രധാനാധ്യാപിക വി ജി ബിന്ദു, പിടിഎ പ്രസിഡന്റ് സവിത സുധീഷ്, ധന്യ എസ് ധരൻ, ശ്രേയ ബിജു, ദേവിക വിജയ് എന്നിവർ സംസാരിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികളും ഷാജി നാരായണൻ, അഭിലാഷ് ശങ്കരനാരായണൻ, മനീഷ് സുബ്രഹ്മണ്യം എന്നിവരുടെ തേനും വയമ്പും സംഗീതപരിപാടിയുമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..