കൊച്ചി
ഇന്ത്യൻ റെയിൽവേയുടെ അത്യാധുനിക ഇലക്‌ട്രിക് എൻജിനായ വാഗ് 12 ബി ആദ്യമായി കൊച്ചിയിലെത്തി. ഇതിനുമുമ്പ് പാലക്കാടുവരെ വന്നിട്ടുണ്ടെങ്കിലും ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനിൽ പ്രവേശിക്കുന്നത് ആദ്യമാണ്. നിലവിൽ ചരക്ക് ട്രെയിനുകളിലാണ് ഇത് ഉപയോഗിക്കുന്നത്. പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നതിന് കൊച്ചി റിഫൈനറിയിലേക്കാണ് വാഗ് 12 ബി എത്തിയത്. സാധാരണ എൻജിനുകളെ അപേക്ഷിച്ച് വലുപ്പവും ശക്‌തിയും ഏറിയതാണിത്.
കൂടുതൽ വാഗണുകൾ ഉള്ള ചരക്ക് ട്രെയിനുകളിൽ റെയിൽവേ രണ്ട് എൻജിനുകൾ ചേർന്ന മൾട്ടിപ്പിൾ യൂണിറ്റാണ് ഉപയോഗിക്കുന്നത്. അതേസ്ഥാനത്ത് വാഗ് 12 ബി ഒന്നുമതി. 12,000 ബിഎച്ച്‌പി കരുത്തുള്ള എൻജിന് കൂടുതൽ വേഗത്തിൽ സഞ്ചരിക്കാനുമാകും. കൊച്ചി മെട്രോയുടെ ട്രെയിനുകൾ നിർമിച്ച കമ്പനിയായ അൽസ്‌റ്റോം ഇന്ത്യൻ റെയിൽവേയുടെ സാങ്കേതിക സഹകരണത്തോടെയാണ് വാഗ് 12 ബി നിർമിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..