20 April Saturday

ബിജെപി ആക്രമണത്തിൽ പ്രതിഷേധം ; ത്രിപുരയ്‌ക്കൊപ്പം അണിനിരന്ന് കേരളം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021

പാലാരിവട്ടം തമ്മനത്ത് സംഘടിപ്പിച്ച പ്രതിഷേധയോഗം സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു


തിരുവനന്തപുരം/ കൊച്ചി
ബിജെപിയുടെ ഫാസിസ്‌റ്റ്‌ ആക്രമണങ്ങളിൽ ദുരിതം അനുഭവിക്കുന്ന ത്രിപുര ജനതയ്‌ക്കും സിപിഐ എം പ്രവർത്തകർക്കും കേരളത്തിന്റൈ ഐക്യദാർഢ്യം.  സംസ്ഥാനത്ത്‌ ബ്രാഞ്ച്‌ അടിസ്ഥാനത്തിൽ നടന്ന പ്രതിഷേധത്തിൽ പതിനായിരങ്ങൾ അണിചേർന്നു.  തിരുവനന്തപുരം കിള്ളിപ്പാലത്ത്‌ യോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു.  കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌  തിങ്കൾ വൈകിട്ട്‌ അഞ്ച്‌മുതൽ ആറ്‌വരെയായിരുന്നു പ്രതിഷേധം.

സിപിഐ എം നേതൃത്വത്തിൽ ജില്ലയിലെ ലോക്കൽ, ബ്രാഞ്ച്‌ അതിർത്തികളിൽ കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ ജനങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തു.

പാലാരിവട്ടം തമ്മനത്ത് സംഘടിപ്പിച്ച പ്രതിഷേധയോഗം സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. കെ എ മസൂദ് അധ്യക്ഷനായി. അങ്കമാലി കല്ലുപാലത്ത്‌ കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈൻ ഉദ്‌ഘാടനം ചെയ്തു. പി കെ വേലായുധൻ അധ്യക്ഷനായി.

പള്ളുരുത്തിയിൽ ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. പി എ പീറ്റർ അധ്യക്ഷനായി. പെരുമ്പാവൂരിൽ പി എം സലിം ഉദ്ഘാടനം ചെയ്തു. പി സി ബാബു അധ്യക്ഷനായി. മുളന്തുരുത്തിയിൽ ടി സി ഷിബു ഉദ്ഘാടനം ചെയ്തു. പി എൻ പുരുഷോത്തമൻ അധ്യക്ഷനായി. പറവൂരിൽ ടി ആർ ബോസ് ഉദ്ഘാടനം ചെയ്തു. എൻ എസ് അനിൽകുമാർ അധ്യക്ഷനായി. കൂത്താട്ടുകുളത്ത് ഷാജു ജേക്കബ് ഉദ്ഘാടനം ചെയ്തു. കോലഞ്ചേരിയിൽ സി ബി ദേവദർശനൻ ഉദ്‌ഘാടനം ചെയ്‌തു. എം എൻ മോഹനൻ അധ്യക്ഷനായി. കോതമംഗലത്ത്‌ ആർ അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. സി എസ്‌ ജോണി അധ്യക്ഷനായി.

തോപ്പുംപടിയിൽ കെ എം റിയാദ് ഉദ്‌ഘാടനം ചെയ്‌തു. ഐ എസ് രമേശൻ അധ്യക്ഷനായി. കവളങ്ങാട് പുത്തൻകുരിശിൽ ഷാജി മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. കെ കെ ശശി അധ്യക്ഷനായി. എറണാകുളത്ത്‌ പി എൻ സീനുലാൽ ഉദ്ഘാടനം ചെയ്തു.

പാലിശേരിയിൽ അഡ്വ. കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം മേരി ആന്റണി അധ്യക്ഷയായി. കാലടി, ആലുവ ഏരിയകളിൽ ലോക്കൽ, ബ്രാഞ്ച്‌ കേന്ദ്രങ്ങളിൽ പൊതുയോഗം സംഘടിപ്പിച്ചു. തൃപ്പൂണിത്തുറയിൽ എം സി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. വി എൻ തിലകൻ അധ്യക്ഷനായി. മരടിൽ പി വാസുദേവൻ ഉദ്‌ഘാടനം ചെയ്‌തു. സി ആർ ഷാനവാസ്‌ അധ്യക്ഷനായി. നെടുമ്പാശേരിയിൽ ഏഴ് ലോക്കൽ കമ്മിറ്റികൾക്കുകീഴിലുള്ള ബ്രാഞ്ചുകളിൽ ത്രിപുര ഐക്യദാർഢ്യം നടന്നു.

പുത്തൻവേലിക്കരയിൽ പ്രതിഷേധം ജില്ലാകമ്മിറ്റിയംഗം പി എസ്‌ ഷൈല ഉദ്‌ഘാടനംചെയ്തു.  ദേശാഭിമാനി കൊച്ചി യൂണിറ്റിലും പ്രതിഷേധം സംഘടിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top