24 April Wednesday

മരണനിരക്ക്‌ കേരളത്തിൽ 0.39 ശതമാനം മാത്രം ; ദേശീയ ശരാശരി 2.67 ശതമാനം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020


സ്വന്തം ലേഖിക
കോവിഡ്‌ പ്രതിരോധത്തിൽ സംസ്ഥാനം സ്വീകരിച്ച മാതൃക ഫലപ്രദമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മരണനിരക്ക്, രോഗവ്യാപനം, ടെസ്റ്റ് പര്യാപ്തത, രോഗമുക്തി എന്നിവ ഇതാണ്‌ വ്യക്തമാക്കുന്നത്‌. കേസ്‌ ഫെറ്റാലിറ്റി റേറ്റ്‌ (നൂറ്‌ രോഗികളിൽ എത്രപേർ മരിക്കുന്നു) ലോക ശരാശരി 4.38 ശതമാനമാണ്‌. ദേശീയ ശരാശരി 2.67 ശതമാനവും. എന്നാൽ, സംസ്ഥാനത്തിത്‌ 0.39 ശതമാനത്തിൽ നിർത്താൻ നമുക്കായി. കർണാടകത്തിൽ 1.77ഉം തമിഴ്നാട്ടിൽ 1.42ഉം മഹാരാഷ്ട്രയിൽ 4.16 ശതമാനവുമാണ്‌.ഞായറാഴ്ചമാത്രം കർണാടകത്തിൽ 71ഉം തമിഴ്നാട്ടിൽ 68ഉം മഹാരാഷ്ട്രയിൽ 173ഉം പേർ മരിച്ചു. എന്നാൽ, സംസ്ഥാനത്ത്‌ രണ്ട്‌ ജീവൻമാത്രമാണ്‌ നഷ്ടമായത്‌.

സംസ്ഥാനത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 2.27 ശതമാനമാണ്‌. രാജ്യത്ത്‌ ഇത്‌ 7.46 ശതമാനമാണ്. കർണാടകത്തിൽ 4.53. തമിഴ്നാട്ടിൽ 8.57. മഹാരാഷ്ട്രയിൽ 19.25. തെലങ്കാനയിൽ 20.6 ആണ്‌. 44 പേർക്ക്‌ ടെസ്റ്റ്‌ നടത്തുമ്പോഴാണ്‌ സംസ്ഥാനത്ത്‌ ഒരു പോസിറ്റീവ് കേസ്‌ റിപ്പോർട്ട്‌ ചെയ്യുന്നത്‌. ഒരാഴ്ചമുമ്പുവരെ ഇത്‌ 50നു മുകളിലായിരുന്നു. ഇതിൽ ദേശീയ ശരാശരി 13 ആണ്‌. അതേസമയം, കർണാടകത്തിൽ- 22ഉം തമിഴ്നാട്ടിലും മഹാരാഷ്ടയിലും ആറുമാണ്‌–- മുഖ്യമന്ത്രി പറഞ്ഞു.

തീരത്ത്‌ ജാഗ്രതാസമിതികൾ ഇടപെടും
തീരപ്രദേശങ്ങളിലെ രോഗവ്യാപനം തടയാൻ പ്രത്യേക കർമപദ്ധതി തയ്യാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ട്രിപ്പിൾ ലോക്‌ഡൗൺ ഫലപ്രദമായി നടപ്പാക്കാനുള്ള നടപടി പൊലീസ് സ്വീകരിക്കും. കോസ്റ്റൽ വാർഡൻമാരുടെ സേവനം വിനിയോഗിക്കും. കടലോര ജാഗ്രതാസമിതികളുടെ സഹായവും ലഭ്യമാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top