02 July Wednesday

സൂര്യനെ തോൽപ്പിച്ച മഹാറാലി

എം അഖിൽUpdated: Saturday May 14, 2022


ദീഗോ മറഡോണ നഗർ (സാൾട്ട്‌ലേക്ക്‌, കൊൽക്കത്ത)
കത്തിക്കാളുന്ന സൂര്യനെ തോൽപ്പിച്ച്‌ തൊഴിലിനുവേണ്ടി 3000 കിലോമീറ്റർ സൈക്കിൾറാലി സംഘടിപ്പിച്ച ആവേശത്തിലാണ്‌ തമിഴ്‌നാട്ടിലെ യുവജനപ്രവർത്തകർ അഖിലേന്ത്യ സമ്മേളനത്തിന്‌ എത്തിയത്‌. ചെന്നൈ, കോയമ്പത്തൂർ, കന്യാകുമാരി, പുതുച്ചേരി എന്നിവിടങ്ങളിൽനിന്ന്‌ തിരുച്ചിയിലേക്കായിരുന്നു റാലി.

‘സൂര്യനെ തോൽപ്പിച്ച യുവജന മഹാറാലി’എന്നാണ്‌ തിരുച്ചിയിൽ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹിം റാലിയെ വിശേഷിപ്പിച്ചത്‌. ടെക്‌സ്‌റ്റൈൽ, നെയ്‌ത്ത്‌, വെള്ളി ആഭരണനിർമാണം, ചെറുകിട വ്യവസായം തുടങ്ങിയ മേഖല പ്രതിസന്ധിയിലായതോടെയാണ് റാലി സംഘടിപ്പിച്ചതെന്ന് ഡിവൈഎഫ്‌ഐ തമിഴ്നാട് സംസ്ഥാനപ്രസിഡന്റ്‌ രജീഷ്‌കുമാർ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top