03 July Thursday

ഐടിഐ യൂണിയൻ : 96ൽ 92ഉം എസ്‌എഫ്‌ഐക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022


തിരുവനന്തപുരം
-സംസ്ഥാനത്തെ ഐടിഐകളിലേക്ക്‌ വെള്ളിയാഴ്‌ച നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് ഉജ്വല വിജയം.
സുശക്ത ജനാധിപത്യം, സമരോത്സുക കലാലയം എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്എഫ്ഐ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പ് നടന്ന 96 ഐടിഐകളിൽ 92ലും എസ്എഫ്ഐ വിജയിച്ചു. 86 ഐടിഐയിലെ മുഴുവൻ സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ‌ വിജയിച്ചു. പലയിടങ്ങളിലും കെഎസ്‌യു–- - എബിവിപി–- -എംഎസ്എഫ് സഖ്യത്തെ പരാജയപ്പെടുത്തിയാണ്‌ എസ്എഫ്‌ഐ വെന്നിക്കൊടി പാറിച്ചത്‌.

എസ്എഫ്‌ഐക്ക് ചരിത്ര വിജയം സമ്മാനിച്ച എല്ലാ വിദ്യാർഥികളെയും സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിൻദേവ്  എന്നിവർ അഭിവാദ്യം ചെയ്‌‌തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top