27 April Saturday

സ്‌ത്രീകളുടെയും കുട്ടികളുടെയും 
സുരക്ഷ ഉറപ്പാക്കണം ; ഉന്നത പൊലീസ്‌ യോഗത്തിൽ ഡിജിപി

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022


തിരുവനന്തപുരം
സ്‌ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ ശക്തമായ ഇടപെടൽ വേണമെന്ന്‌ പൊലീസ്‌ ഉന്നതതലയോഗത്തിൽ സംസ്ഥാന പൊലീസ്‌ മേധാവി അനിൽകാന്ത്‌ നിർദേശിച്ചു.

ഇത്തരം പരാതികളിൽ ശക്തമായി ഇടപെടണം. പോക്‌സോ കേസിൽ അന്വേഷണം നടത്തി കൃത്യസമയത്ത്‌ കുറ്റപത്രം നൽകണം. പിങ്ക്‌ പൊലീസ്‌ പട്രോൾ ഊർജിതമാക്കണം. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള നടപടി ശക്തമാക്കാനും നിർദേശമുണ്ട്‌. 

വൈകിട്ടും രാത്രിയുമുള്ള പട്രോളിങ് ശക്തമാക്കണം. ആഴ്‌ചയിൽ ഒരു ദിവസം ജില്ലാ പൊലീസ്‌ മേധാവിയും രണ്ടു ദിവസം ഡിവൈഎസ്‌പിമാരും പട്രോളിങ്‌ നടത്തണം. എസ്‌എച്ച്‌ഒമാരും സജീവമാകണം. മയക്കുമരുന്ന്‌ റെയ്‌ഡ്‌ കാര്യക്ഷമമാക്കണം. സ്‌കൂൾ പരിസരങ്ങളിൽ പൊലീസ്‌ സാന്നിധ്യം നിർബന്ധമാണ്‌. വർഗീയ സംഘർഷങ്ങൾക്ക്‌ സാധ്യതയുള്ളയിടങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. ദീർഘകാലമായി പൂട്ടിക്കിടക്കുന്ന വീടുകളുടെ പരിസരത്ത്‌ പട്രോളിങ്‌ നടത്തണം. പത്താ ബുക്ക്‌ കൃത്യമായി രേഖപ്പെടുത്തണം.

ഹൈവേ പട്രോളിന്റെ പ്രവർത്തനം എസ്‌എച്ച്‌ഒമാരും ഡിവൈഎസ്‌പിമാരും നിരീക്ഷിക്കണം. വാഹന പരിശോധനാ വേളയിൽ മോശം പെരുമാറ്റം ഉണ്ടാകരുത്‌. കാപ്പ ശുപാർശ ശക്തമാക്കണമെന്നും പൊലീസ്‌ മേധാവി നിർദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top