19 April Friday

ആര്‍എസ്എസ് ലക്ഷണമൊത്ത 
ഭീകരസംഘടന : എം സ്വരാജ്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023


മാവേലിക്കര
ലക്ഷണമൊത്ത ഭീകര സംഘടനയാണ് ആർഎസ്എസ് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് പറഞ്ഞു. ജനകീയ പ്രതിരോധജാഥയ്‌ക്ക് ചാരുംമൂട്ടിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു സ്വരാജ്. വർഗീയതയുടെ പേരിൽ നൂറുകണക്കിന് ആളുകളെയാണ് സംഘപരിവാർ കൊന്നുതള്ളുന്നത്. ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കി മാറ്റുക എന്നതാകും ലക്ഷ്യം. കമ്യൂണിസ്റ്റും ക്രിസ്ത്യാനിയും മുസ്ലീമും അവരുടെ ആഭ്യന്തരശത്രുക്കളാണ്. മതനിരപേക്ഷവാദിയോ സാധാരണക്കാരനോ ആയ ഹിന്ദുവിനും രക്ഷയില്ല. എല്ലാ നൻമകളുടെയും അന്തകരാണ് ആർഎസ്എസ്. സംഘപരിവാർ അജൻഡകൾ കേരളത്തിൽ നടപ്പാക്കാൻ സർക്കാരും ഇടതുപക്ഷവും അനുവദിക്കാത്തതിനാലാണ് ശത്രുതാമനോഭാവത്തോടെ കേന്ദ്രം കേരളത്തെ കാണുന്നത്. കേരളത്തെ ഇന്ത്യൻ ഭൂപടത്തിൽനിന്ന് മായ്ച്ചുകളയാനാണ് ശ്രമം.

മതനിരപേക്ഷതയില്ലാതെ അരനാഴിക നേരം പോലും നിലനിൽക്കാനാകാത്ത ഇന്ത്യയിലെ ജനം അറപ്പോടെയാണ് ആർഎസ്എസിനെ കാണുന്നത്. ലോകത്തിന് വിസ്‌മയമായ കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുകയാണ് കേന്ദ്രം. ഈ നാടിനെ ശത്രുരാജ്യമായി അവർ കാണുന്നു. ജനകീയ വിദ്യാഭ്യാസത്തിൽ അമേരിക്കയ്ക്കും മുന്നിലായ നാടാണിത് –- സ്വരാജ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top