ശ്രീകണ്ഠപുരം
ഏരുവേശി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംഎൽഎയുടെ നേതൃത്വത്തിൽ അക്രമം. ഞായർ രാവിലെ ഏരുവേശി എകെഎൻഎം യുപി സ്‌കൂളിൽ നടന്ന തെരഞ്ഞെടുപ്പിലാണ് സജീവ് ജോസഫ് എംഎൽഎയും സംഘവും പ്രകോപനമില്ലാതെ അക്രമം നടത്തിയത്. ഇവർ ഏരുവേശിപ്പാലം കേന്ദ്രീകരിച്ചാണ് തമ്പടിച്ചത്.
യുഡിഎഫ് ഏജന്റുമാർ തിരിച്ചറിയൽകാർഡ് കൈപ്പറ്റി ബൂത്തിലുള്ളപ്പോൾത്തന്നെയാണ് കോൺഗ്രസുകാർ കുഴപ്പമുണ്ടാക്കിയത്. ഇതോടെ പൊലീസ് ലാത്തിവീശി. ബോധപൂർവം സംഘർഷമുണ്ടാക്കി തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനായിരുന്നു ശ്രമം. തോൽവി ഭയന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരണവും പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ എൽഡിഎഫ് ജയിച്ചു. 1,448 വോട്ടാണ് പോൾചെയ്തത്. നൂറിൽതാഴെ വോട്ടാണ് യുഡിഎഫ് പാനലിന് നേടാനായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..