19 April Friday

ടൂറിസ്റ്റ്‌ ബസ്‌ ഇരട്ട നികുതി : ലാഭം കേന്ദ്രത്തിന്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 13, 2022


തിരുവനന്തപുരം
ടൂറിസ്‌റ്റ്‌ ബസുകൾ ഇരട്ട നികുതി നൽകേണ്ട സാഹചര്യമുണ്ടാക്കിയത്‌ കേന്ദ്രസർക്കാർ. 2021ലെ ഓൾ ഇന്ത്യ ടൂറിസ്‌റ്റ്‌  പെർമിറ്റ്‌ ആൻഡ്‌ ഓതറൈസേഷൻ റൂൾ പ്രകാരം ഏതെങ്കിലും സംസ്ഥാനത്ത്‌ വാഹനം രജിസ്‌റ്റർ ചെയ്‌ത്‌ കേന്ദ്രഫണ്ടിലേക്ക്‌ മൂന്നുലക്ഷം അടച്ചാൽ ഏതുസംസ്ഥാനത്തേക്കും സർവീസ്‌ നടത്താൻ കഴിയും. എന്നാൽ, നികുതി നിശ്‌ചയിക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിനാണെന്ന നിയമത്തിൽ ഭേദഗതി വരുത്തിയില്ല. ഇതിൽനിന്ന്‌ കേരളത്തിന്‌ 5.28 ശതമാനം തുകയാണ്‌ ലഭിക്കുന്നത്‌.

തമിഴ്‌നാട്‌ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പ്രത്യേകം നികുതി ഈടാക്കാനും തുടങ്ങി. കേരളത്തിൽനിന്നടക്കം വ്യാപകമായി ടൂറിസ്‌റ്റ്‌ ബസുകൾ തമിഴ്‌നാട്ടിലും നികുതി കുറവുള്ള ഒഡിഷ, നാഗാലാൻഡ്‌ സംസ്ഥാനങ്ങളിൽ  രജിസ്‌ട്രേഷൻ  നടത്താനും ആരംഭിച്ചു. ഇത്‌ വലിയതോതിലുള്ള നഷ്ടം കേരളത്തിന്‌ ഉണ്ടാക്കി. ഇതാണ്‌ നവംബർ ഒന്നുമുതൽ മറ്റ് സംസ്ഥാനങ്ങളിൽ രജിസ്‌റ്റർ ചെയ്‌ത ടൂറിസ്‌റ്റ്‌ വാഹനങ്ങൾ കേരളത്തിലേക്ക്‌ രജിസ്‌ട്രേഷൻ മാറ്റുകയോ, ഇവിടത്തെ നികുതി അടച്ചോ സർവീസ്‌ നടത്തണമെന്ന നിബന്ധനയിലേക്ക്‌ എത്തിച്ചത്‌.

സാധാരണ സീറ്റിന്‌ 2250 രൂപ, പുഷ്‌ബാക്ക്‌ സീറ്റിന്‌ 3000, സ്ലീപ്പർ ബെർത്തിന്‌ 4000 രൂപ എന്നിങ്ങനെയാണ്‌ കേരളം മൂന്നുമാസത്തേക്ക്‌ നികുതിയായി കണക്കാക്കിയത്‌. ഇത്‌ 2021 ന്‌ മുമ്പുള്ള നിരക്കാണ്‌.  ഇതിൽ കൂടുതലാണ്‌ കർണാടകം, തമിഴ്‌നാട്‌ എന്നിവിടങ്ങളിലെ നിരക്ക്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top