29 March Friday

ഇന്ധനക്കൊള്ളയ്ക്കെതിരെ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021


കൊച്ചി
ഇന്ധനക്കൊള്ളയ്‌ക്കെതിരെ മത്സ്യത്തൊഴിലാളി യൂണിയന്റെ (സിഐടിയു) നേതൃത്വത്തിൽ ഏരിയ കേന്ദ്രങ്ങളിൽ ധർണ നടത്തി. ഫോർട്ട്‌ കൊച്ചി കമാലക്കടവിൽ ധർണ യൂണിയൻ ജില്ലാ സെക്രട്ടറി എ എക്സ് ആന്റണി ഷീലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അം​ഗം പി സി റോളണ്ട് അധ്യക്ഷനായി.

വൈപ്പിൻ കാളമുക്കിൽ സംസ്ഥാന കമ്മിറ്റി അം​ഗം എ കെ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഇ വി സുധീഷ് അധ്യക്ഷനായി. തെക്കൻ പറവൂരിൽ സംസ്ഥാന കമ്മിറ്റി അം​ഗം ടി എസ് പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അം​ഗം പി വി രാമചന്ദ്രൻ അധ്യക്ഷനായി. എറണാകുളം പനമ്പുകാട് ഫിഷറീസ് സ്കൂളിനുസമീപം ജില്ലാ പ്രസിഡന്റ്‌ ടി കെ ഭാസുരാദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അം​ഗം കെ എ രാ​ഗേഷ് അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top