09 December Saturday

ശാർക്കരക്ഷേത്രവളപ്പിലെ ആർഎസ്എസ് ആയുധപരിശീലനം തടഞ്ഞ് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 13, 2023


ചിറയിൻകീഴ്
ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രവളപ്പിൽ ആർഎസ് എസുകാർ നടത്തിവരുന്ന ആയുധപരിശീലനവും പരേഡും നിരോധിച്ച് ഹൈക്കോടതി.  ആർഎസ്എസുകാരുടെ പരേഡും ആയുധ പരിശീലനവും തടയണമെന്നാവശ്യപ്പെട്ട് സമീപവാസികളായ ജി വ്യാസൻ, കെ വി വിജയകുമാർ എന്നിവർ നൽകിയ ഹർജിയിലാണ്

ജഡ്ജിമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്‌. ക്ഷേത്രവും പരിസരവും ആരാധനയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കു മാത്രമാണ് വിനിയോഗിക്കുന്നതെന്ന് ഉറപ്പാക്കാൻ ദേവസ്വം ബോർഡ് അധികൃതർക്ക് ബാധ്യതയുണ്ടെന്നും ദേവസ്വം കമീഷണറും അഡ്മിനിസ്ട്രേറ്ററും ഇക്കാര്യം ഉറപ്പാക്കണമെന്നും

ചിറയിൻകീഴ് പൊലീസ് എസ്എച്ച്ഒ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് വേണ്ട സഹായം നൽകണമെന്നും കോടതി നിർദേശിച്ചു. വർഷങ്ങളായി ആർ എസ് എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഇവിടെ ആയുധ പരിശീലനവും പരേഡും നടത്താറുണ്ട്‌. കൂടാതെ പ്രവർത്തകർ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിച്ചശേഷം ക്ഷേത്ര പരിസരം മലിനമാക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പ്രതികരിക്കുന്നവരെ പലപ്പോഴും ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തിരുന്നു. ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതമാണെന്നും എതിർ കക്ഷിക്കാർ വാദിച്ചെങ്കിലും നിരാകരിച്ചു. ഹർജിക്കാർക്കുവേണ്ടി കല്ലമ്പലം രാജേന്ദ്രൻ ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top