തിരുവനന്തപുരം
അനധികൃതമായി ഭൂമി കൈയേറിയാൽ അവ പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യുക എന്നതാണ് എൽഡിഎഫ് നയമെന്ന് റവന്യൂ മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല.
ഇന്ത്യയിലാദ്യമായി യൂണിക് തണ്ടപ്പേർ നടപ്പാക്കിയത് കേരളമാണ്. സംസ്ഥാനത്ത് ഒരു പൗരന് എവിടെ ഭൂമിയുണ്ടെങ്കിലും ആധാറുമായി ബന്ധപ്പെടുത്തി ഒറ്റ തണ്ടപ്പേരിൽ രേഖപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. 2022-ലെ ശ്രീ പണ്ടാരവക ഭൂമികൾ (നിക്ഷിപ്തമാക്കലും ബന്ധവിമോചനവും) ബിൽ ഭേദഗതിയുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് നിശ്ചയിക്കപ്പെട്ടിട്ടുള്ള വർഷാശനം (ആന്യുറ്റി) 58,500 രൂപയിൽനിന്ന് 1,75,500 രൂപയായി ഉയർത്താൻ വ്യവസ്ഥ ചെയ്യുന്ന 2022ലെ ശ്രീപണ്ടാര വക ഭൂമി (നിക്ഷിപ്തമാക്കലും ബന്ധവിമോചനവും) ഭേദഗതി ബില്ലും നിയമസഭ പാസാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..