25 April Thursday

അനധികൃത കുടിയേറ്റം: മൂന്ന് ബംഗ്ലാദേശികളും സഹായിയും അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

മുഹമ്മദ് റഫീഖ്‌, സാഹിൻ ഗാസി, രേഷ്മ, ഷാന്‍

വൈപ്പിൻ
മതിയായ രേഖകൾ ഇല്ലാതെ അനധികൃതമായി കുടിയേറിയ ബംഗ്ലാദേശികളെയും ഇവരുടെ സഹായി പശ്ചിമബംഗാൾ സ്വദേശിയെയും മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് കുൽന സ്വദേശികളായ മുഹമ്മദ് റഫീഖ്‌ (32), സാഹിൻ ഗാസി (32), രേഷ്മ (ഷബൻ ബീബി–-32) എന്നിവരും ഇവരെ സഹായിച്ച പശ്ചിമബംഗാൾ സ്വദേശി ഷാനുമാണ്‌ (ദശരഥ് ബാനർജി–-36) അറസ്റ്റിലായത്.

വർഷങ്ങളായി ചെറായിഭാഗത്ത് ആക്രി ഇടപാട് നടത്തുന്നയാളാണ് ദശരഥ് ബാനർജി. രണ്ടുമാസംമുമ്പ് ബ്രോക്കർമുഖേന ട്രെയിനിൽ കേരളത്തിൽ എത്തിയതാണ് മുഹമ്മദ് റഫീഖ്‌. ഇയാള്‍ ദശരഥ് ബാനർജിയുടെ സഹായത്തോടെ ചെറായിയിൽ ആക്രിപെറുക്കൽ ജോലി ചെയ്തുവരവെയാണ് പൊലീസ് പിടിയിലായത്. തുടർന്നുള്ള അന്വേഷണത്തില്‍ ബംഗ്ലാദേശിൽനിന്നുള്ള മറ്റുള്ളവരും അറസ്റ്റിലായി. കോടതിയിൽ ഹാജരാക്കിയ നാലുപേരെയും റിമാന്‍ഡ് ചെയ്തു. ഇവരുടെ ബന്ധങ്ങൾ  പൊലീസ് അന്വേഷിക്കുകയാണ്. മുനമ്പം ഡിവൈഎസ്‌പി എം കെ മുരളിക്ക് കിട്ടിയ വിവരത്തെത്തുടർന്ന് മുനമ്പം സിഐ എ എൽ യേശുദാസ്, വടക്കേക്കര സിഐ വി സി സൂരജ് എന്നിവരാണ് നാലുപേരെയും അറസ്റ്റ് ചെയ്തത്. പൊലീസ് സംഘത്തിൽ മുനമ്പം എസ്ഐ വി കെ ശശികുമാർ, എഎസ്ഐ ടി കെ രാജീവ്, സീനിയര്‍ സിപിഒമാരായ രശ്മി, ജയദേവൻ, ക്ഷേമ, സിപിഒമാര്‍ ജിജു, നിഖിലേഷ് എന്നിവരുമുണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top