20 April Saturday

തിരിനന കൃഷിയിൽ മികവുതെളിയിച്ച് ഹരിതകർമസേന

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022


പിറവം
തിരിനനക്കൃഷി വ്യാപകമാക്കാൻ ഒരുങ്ങുകയാണ് പാമ്പാക്കുട ബ്ലോക്ക് ഹരിതകർമസേന. വെള്ളത്തിന്റെ ഉപയോഗംകുറച്ച് ജൈവ മാതൃകയിലുള്ള കൃഷിരീതി ഫ്ലാറ്റുകളിലും വീടുകളുടെ ടെറസുകളിലുമാണ് മുമ്പ് പ്രചാരം നേടിയത്.

പാമ്പാക്കുട ഹരിതകർമസേനാ അംഗങ്ങൾ ഇടുക്കി ജില്ലാ കൃഷിത്തോട്ടത്തിലും തിരിനന കൃഷിരീതിയിൽ പച്ചക്കറിക്കൃഷി ആരംഭിച്ചു. മൂന്നിഞ്ച് വ്യാസവും 16 മീറ്റർ നീളവുമുള്ള പിവിസി പൈപ്പിൽ 50 സെന്റീമീറ്റർ അകലത്തിൽ ഇരുപുറവും ചുടുകട്ട നിരത്തി മുകളിൽ ഗ്രോബാഗ് ഉറപ്പിക്കും. പൈപ്പിൽ ദ്വാരമുണ്ടാക്കി ഗ്രോബാഗിൽനിന്ന്‌ പ്രത്യേകതരം ചണതിരികൾ സ്ഥാപിക്കും. ഈ തിരികൾവഴി ചെടിക്ക് ആവശ്യത്തിന് വെള്ളം കിട്ടും. വളം ഉൾപ്പെടെ വിവിധ മൂലകങ്ങൾ പൈപ്പിലൂടെ നൽകിയാൽ മതി. സ്ഥിരമായി നനയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഏറെ ഉപകാരപ്രദമാണ് തിരിനന. പയർ, തക്കാളി, മുളക്, വെണ്ട, വഴുതന തുടങ്ങിയവയാണ് കൂടുതലായും കൃഷിചെയ്യുന്നതെന്ന്‌ ഫെസിലിറ്റേറ്റർ വി സി മാത്യു പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top