25 April Thursday
സ്‌കൂളുകൾക്ക്‌ 1781 കോടി, 900 കോടിയിൽ ആലുവ പെട്രോ കെമിക്കൽ 
ആൻഡ്‌ ഫാർമ പാർക്ക്‌

വെറും പറച്ചിലായില്ല ; കിഫ്‌ബിയിൽ പൂർത്തിയാക്കിയത്‌ 12,090 കോടിയുടെ പദ്ധതികൾ

ജി രാജേഷ്‌ കുമാർUpdated: Monday Mar 13, 2023


തിരുവനന്തപുരം   
കിഫ്‌ബി മുഖേന പൂർത്തിയാക്കിയത്‌ 12,089.59 കോടി രൂപയുടെ പദ്ധതികൾ. റോഡ്‌, പാലം, ഐടി, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, ഗതാഗതം, ടൂറിസം, കായികം, വിദ്യാഭ്യാസം, മനുഷ്യ–- വന്യജീവി സംഘർഷ ലഘൂകരണം മേഖലകളിലായാണ്‌ ഇവ പൂർത്തിയാക്കിയത്‌. കിഫ്‌ബി ഇതുവരെ 23,096 കോടിരൂപ ചെലവഴിച്ചതായും ബോർഡ്‌ യോഗം വിലയിരുത്തി.

സ്‌കൂളുകൾക്ക്‌ 1781 കോടി രൂപ ചെലവിട്ടു. 128 സ്‌കൂളിന്‌ അഞ്ചുകോടി വീതവും 131 എണ്ണത്തിന്‌ മൂന്നുകോടി വീതവും. 23 സ്‌കൂളിന്‌ ഒരുകോടി വീതവും ചെലവിട്ട്‌ 282 കെട്ടിടം നിർമിച്ചു. 44,705 ഹൈടെക് ക്ലാസ് മുറിയും 11,257 ഹൈടെക് ലാബും സജ്ജീകരിച്ചു. 32.43 കോടിയിൽ പെരുമ്പാവൂരിലടക്കം പോളിടെക്‌നിക്കുകൾക്ക്‌ ആറ്‌ കെട്ടിടം നിർമിച്ചു.

900 കോടിയിൽ ആലുവ പെട്രോ കെമിക്കൽ ആൻഡ്‌ ഫാർമ പാർക്ക്‌ സജ്ജമാക്കി. 201 കോടിയിൽ എച്ച്‌എൻഎല്ലിനെ കേരള പേപ്പർ പ്രോഡക്ട്‌സ്‌ ലിമിറ്റഡാക്കി നവീകരിച്ചു. കഴക്കൂട്ടം ടെക്‌നോസിറ്റിയിൽ 100 കോടിയിൽ രണ്ടുലക്ഷം ചതുരശ്രയടിയിൽ ഐടി കെട്ടിടങ്ങൾ നിർമിച്ചു. ബയോ ലൈഫ് സയൻസ് പാർക്കിന്റെ രണ്ടാംഘട്ട ഭൂമി ഏറ്റെടുക്കലിന്‌ 1479.23 കോടി നൽകി.

2053 കോടിയിൽ 65 നിയമസഭാ മണ്ഡലത്തിൽ 52 റോഡ്‌, മൂന്നുവീതം ഫ്ലൈഓവർ, പാലം എന്നിവ തുറന്നു. പുനലൂർ താലൂക്ക്‌, എറണാകുളം ജനറൽ ആശുപത്രികൾ നവീകരിച്ചു. സംസ്ഥാനത്ത്‌ 17 സിസിയു, എട്ട്‌ കാത്ത്‌ ലാബും 43 ഡയാലിസ്‌ സെന്ററും തുറന്നു. ആകെ  ചെലവ്‌ 334 കോടി.
29 കോടിയിൽ 24 സബ് രജിസ്ട്രാർ ഓഫീസ്‌ കെട്ടിടം നിർമിച്ചു. പട്ടിക വിഭാഗങ്ങൾക്കായി 81 കോടി വിനിയോഗിച്ച്‌ പോസ്റ്റ് മെട്രിക്‌, പ്രീ മെട്രിക്‌ ഹോസ്റ്റലുകൾ, ഐടിഐകൾ, എംആർഎസുകൾ, തൊഴിൽ പരിശീലനകേന്ദ്രം എന്നിവയ്‌ക്കായി 15 കെട്ടിടം നിർമിച്ചു. 14 കുടിവെള്ളപദ്ധതിക്ക്‌ 336.58 കോടി വിനിയോഗിച്ചു. ദേശീയപാത സ്ഥലമെടുപ്പിന്‌ 5581 കോടി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top