കൊച്ചി
മതരാഷ്ട്രവാദം ഇന്ത്യൻ ഭരണഘടനയെ പുനർനിർവചിക്കുന്നതിലേക്ക് മാറിയിരിക്കുകയാണെന്ന് സ്പീക്കർ എം ബി രാജേഷ്. രാജ്യത്തെ ജനാധിപത്യശക്തികളെ തകർക്കാനുള്ള മതവാദികളുടെ പ്രക്രിയ ആരംഭിച്ചുകഴിഞ്ഞു. മുൻ രാജ്യസഭാംഗവും സാമൂഹ്യപരിഷ്കർത്താവും എഴുത്തുകാരനുമായിരുന്ന ടി കെ സി വടുതലയുടെ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കീഴാള ജനതയോടുള്ള വിവേചനം തന്റെ എഴുത്തിലൂടെയും പ്രവർത്തനത്തിലൂടെയും മുഖ്യധാരയുടെ ശ്രദ്ധയിൽപ്പെടുത്തുംവിധം ആവിഷ്‌കരിച്ച നവോത്ഥാന നായകനാണ് ടി കെ സി വടുതലയെന്ന് എം ബി രാജേഷ് അനുസ്മരിച്ചു. പ്രൊഫ. എം കെ സാനു മുഖ്യപ്രഭാഷണം നടത്തി. ആഘോഷ കമ്മിറ്റി ചെയർമാൻ ഹൈബി ഈഡൻ എംപി അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..