25 April Thursday

ഗുണ്ടകളെ അമർച്ച ചെയ്യണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 13, 2021


വൈറ്റില
തമ്മനം അത്തിപ്പറമ്പ് പ്രദേശത്തെ ഗുണ്ടാവിളയാട്ടം പൊലീസ്‌ അമർച്ച ചെയ്യണമെന്ന് സിപിഐ എം പാലാരിവട്ടം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങളുടെ സ്വൈരജീവിതത്തിന് ഗുണ്ടാസംഘം ഭീഷണിയാണ്‌. അതിഥിത്തൊഴിലാളികളെ ഉൾപ്പെടെ ഭീഷണിപ്പെടുത്തി പിരിവ് നടത്താറുണ്ട്. കൊടുക്കാത്ത തൊഴിലാളികളെ മർദിക്കുക പതിവാണ്.

കഴിഞ്ഞദിവസം തൊഴിലാളിയെ മർദിക്കുന്നത് ചോദ്യം ചെയ്ത സിപിഐ എം പ്രവർത്തകനെ ഭീഷണിപ്പെടുത്തുകയും വീട്ടിലേക്ക് രാത്രി പെട്രോൾബോംബ് എറിയുകയും ചെയ്‌തു. സംഘത്തെ എത്രയുംവേഗം അമർച്ച ചെയ്യണമെന്ന് സിപിഐ എം ലോക്കൽ സെക്രട്ടറി കെ എ മസൂദ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top