19 March Tuesday

സുഭാഷ്‌ പാർക്ക്‌ മിനുങ്ങി, വീണ്ടും മനം കവരാൻ

സ്വന്തം ലേഖികUpdated: Tuesday Oct 12, 2021

ഇന്നുമുതൽ തുറക്കുന്ന എറണാകുളം സുഭാഷ് പാർക്ക് പുറത്തുനിന്ന് കാണുന്ന കുടുംബം



കൊച്ചി
ശലഭപാർക്കും ഔഷധോദ്യാനവുമായി മുഖംമിനുക്കിയ സുഭാഷ്‌ പാർക്ക്‌ വീണ്ടും തുറക്കുമ്പോൾ വിരുന്നുകാരെ വരവേൽക്കാൻ പുതിയ ശിൽപ്പങ്ങളും ചാരുകസാലകളും  അണിഞ്ഞൊരുങ്ങുന്നു.

കോവിഡ് രണ്ടാംതരംഗം എത്തിയതോടെ അടച്ചിടേണ്ടിവന്ന സുഭാഷ് പാർക്ക് ചൊവ്വ പകൽ  മൂന്നുമുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. രണ്ടാം തരംഗത്തിനുമുമ്പ്‌ ശലഭ പാർക്കും ഔഷധോദ്യാനവുമായി മുഖം മിനുക്കിയ പാർക്ക് നടൻ മമ്മൂട്ടിയാണ്‌ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഇപ്പോൾ പുതിയ ശിൽപ്പങ്ങളുടെയും പ്രകൃതി വ്യാഖ്യാന കേന്ദ്രത്തിന്റെയും നിർമാണം നടക്കുകയാണ്. പാർക്കിൽ സ്ഥാപിക്കാനുള്ള വലിയ ചാരുകസാലയും തയ്യാറായിവരുന്നു.  ഇതുംകൂടിയാകുന്നതോടെ പാർക്കിലെത്തുന്നവർക്ക്‌ പുതിയ അനുഭവമാകും. ആദ്യതരംഗത്തിനുശേഷം ഏപ്രിൽ 12 മുതൽ 22 വരെ തുറന്നുപ്രവർത്തിച്ചിരുന്ന പാർക്ക്‌ രണ്ടംതരംഗം രൂക്ഷമായതോടെ ഏപ്രിൽ അവസാനത്തോടെയാണ്‌  അടച്ചിട്ടത്‌.

കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ്‌ പാർക്ക്‌ പ്രവർത്തിക്കുക.  ആദ്യഘട്ടത്തിൽ രണ്ട്‌ പ്രധാന ഗേറ്റുകൾമാത്രമാണ്‌ തുറക്കുക. ബുധൻമുതൽ പ്രഭാതസവാരിക്കാർക്കുവേണ്ടി രാവിലെ ആറുമുതൽ എട്ടുവരെയും തുറന്ന്‌ പ്രവർത്തിക്കും. പകൽ മൂന്നുമുതൽ രാത്രി എട്ടുവരെയാണ്‌  പാർക്കിന്റെ പ്രവർത്തനസമയം. അവധിദിവസങ്ങളിൽ പകൽ 11 മുതൽ രാത്രി എട്ടുവരെ  പ്രവർത്തിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top