25 April Thursday

ആശയമുണ്ടോ... സർക്കാർ സഹായിക്കും ; ഇന്നൊവേഷൻ ഗ്രാന്റ്‌‌ പദ്ധതിയിലേക്ക്‌ സ്‌റ്റാർട്ടപ്പുകൾക്ക്‌ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Oct 12, 2020


സ്വന്തം ലേഖകൻ
നൂതന ആശയങ്ങളെ മികച്ച സംരംഭങ്ങളാക്കാൻ സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും സഹായവുമായി സംസ്ഥാന സർക്കാർ. കേരള സ്റ്റാർട്ടപ്‌ ഇന്നൊവേഷൻ ഡ്രൈവിന്റെ ഭാഗമായ ഇന്നൊവേഷൻ ഗ്രാന്റ്‌‌ പദ്ധതിയിലേക്ക്‌ കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്‌യുഎം) അപേക്ഷ ക്ഷണിച്ചു. ഐഡിയ ഗ്രാന്റ്‌‌, പ്രോഡക്ടൈസേഷൻ ഗ്രാന്റ്‌‌, സ്‌കെയിൽ അപ് ഗ്രാന്റ്‌ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലുള്ള സ്റ്റാർട്ടപ്പുകൾക്ക് സഹായം നൽകും. കെഎസ്‌യുഎമ്മിന്റെ യുണീക് ഐഡിയുള്ള സ്‌റ്റാർട്ടപ്പുകൾക്ക്‌ അപേക്ഷിക്കാം.

മികച്ച ആശയങ്ങളെ പ്രോട്ടോടൈപ്പ് ആക്കാൻ രണ്ടുലക്ഷം രൂപ‌ ഐഡിയ ഗ്രാന്റായി നൽകും. എംവിപി അല്ലെങ്കിൽ പ്രോട്ടോടൈപ്പ് സ്വന്തമായുള്ള സ്റ്റാർട്ടപ്പുകൾക്കും സംരംഭങ്ങൾക്കും അന്തിമ ഉൽപ്പന്നം വികസിപ്പിക്കാനും ഇത് പ്രയോജനപ്പെടുത്താം. മുമ്പ്‌ ഐഡിയ ഗ്രാന്റ്‌‌ ലഭിച്ചവർക്ക്‌ അപേക്ഷിക്കാനാകില്ല. അന്തിമ ഉൽപ്പന്നം പുറത്തിറക്കാൻ തയ്യാറെടുക്കുന്നവർക്ക് ഏഴു ലക്ഷം രൂപയുടെ പ്രോഡക്ടൈസേഷൻ ഗ്രാന്റ്‌. വളർച്ചയുടെ ഘട്ടത്തിൽ കൂടുതൽ നിക്ഷേപവും ഉൽപ്പന്ന വികസനവും വരുമാനവും ആഗ്രഹിക്കുന്നവർക്ക്‌‌ 12 ലക്ഷം രൂപവരെയുള്ള സ്കെയിൽ അപ് ഗ്രാന്റ്‌‌ ലഭിക്കും.
വിദഗ്ധരുടെ പാനൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾ വിദഗ്ധ സമിതിക്കു മുന്നിൽ അവതരിപ്പിക്കണം. സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ്‌ അന്തിമ തെരഞ്ഞെടുപ്പ്. അപേക്ഷിക്കേണ്ട അവസാന തീയതി: 23. ചുരുക്കപ്പട്ടിക നവംബർ ഒന്നിന്‌ പുറത്തിറക്കും. വിവരങ്ങൾക്ക്: www.bit.ly/ksuminnovdrive.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top