തിരുവനന്തപുരം
കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ബിൽ നിയമസഭ പാസാക്കി. ചരക്കുകളുടെയോ സേവനങ്ങളുടെയോ അന്തർ- സംസ്ഥാന വിതരണത്തിൽ നികുതി ചുമത്തുന്നതിനും പിരിച്ചെടുക്കുന്നതിനും വ്യവസ്ഥ ഉണ്ടാക്കുന്ന 2017ലെ ചരക്ക് സേവന നികുതി ആക്റ്റിന്റെ ഭേദഗതിയാണ് അംഗീകരിച്ചത്. ഇതനുസരിച്ച് ജിഎസ്ടി കൗൺസിലിന്റെ ഗുഡ്‌സ് ആൻഡ് സർവീസസ് ടാക്സ് അപ്പലേറ്റ് ട്രിബ്യൂണൽ (ജിസ്റ്റാറ്റ്) കേരളത്തിൽ സ്ഥാപിക്കാൻ നിയമസഭ അംഗീകാരം നൽകി.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ അപ്പലേറ്റ് ട്രിബ്യൂണലിന്റെ 3 ബെഞ്ചുകൾ സ്ഥാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്തും എറണാകുളത്തും ഉടൻ ബെഞ്ചുകൾ ആരംഭിക്കും. പിന്നാലെ കോഴിക്കോട്ടും ബെഞ്ച് ആരംഭിക്കുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് നിർദേശിച്ച ഭേദഗതികളോടെയാണ് പാസാക്കിയത്. നിശ്ചിത സമയ പരിധിക്കുള്ളിൽ ജിഎസ്ടി റിട്ടേൺ സമർപ്പിക്കാത്ത വ്യാപാരികളുടെ ജിഎസ്ടി രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനുള്ള സമയപരിധി 30 ദിവസത്തിൽ നിന്നും 60 ദിവസമാക്കുന്നതും ഭേദഗതിയിൽ ഉൾപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..