26 April Friday

എംസി റോഡ്‌ പരിപാലനപദ്ധതി ഉദ്ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Monday Sep 12, 2022


കോട്ടയം
റോഡ് സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഒപിബിആർസി പദ്ധതിയിൽ ഉൾപ്പെടുത്തിയ എംസി റോഡ് പരിപാലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്‌ച നടക്കുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എംസി റോഡിന്റെ കോടിമത- –- അങ്കമാലി റീച്ചിന്റെയും, ഇതോടൊപ്പം മാവേലിക്കര –-- ചെങ്ങന്നൂർ റോഡ്, ചെങ്ങന്നൂർ –-- കോഴഞ്ചേരി റോഡ് എന്നിവയുടെയും ഏഴുവർഷ പരിപാല പദ്ധതിയുടെ ഉദ്ഘാടനമാണ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുക. ഏറ്റുമാനൂരിൽ പകൽ മൂന്നിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. ആരോഗ്യമന്ത്രി വീണാ ജോർജ് മുഖ്യപ്രഭാഷണം നടത്തും.

പരിപാലനപദ്ധതി അനുസരിച്ച് ഏഴുവർഷത്തേക്കാണ് റോഡിന്റെ ചുമതല കരാറുകാരന് കൈമാറുക. റോഡിന്‌ തകരാറുണ്ടായാൽ ഉടൻ പരിഹരിക്കുന്നതാണ്‌ പദ്ധതി. ആദ്യത്തെ ഒമ്പത്‌ മാസംകൊണ്ട് ആദ്യഘട്ട പണികൾ പൂർത്തീകരിക്കാമെന്ന വ്യവസ്ഥയിലാണ് ജോലി ഏൽപ്പിച്ചിരിക്കുന്നത്. രാജി മാത്യു പാംപ്ലാനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. 83 കോടി രൂപയ്ക്കാണ് 107.753 കിലോമീറ്റർ റോഡ് ഏഴുവർഷത്തെ പരിപാലന ചുമതലക്കായി കരാർ നൽകിയിരിക്കുന്നത്. പദ്ധതിയുടെ മേൽനോട്ടം പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന വിഭാഗം നിർവഹിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top