19 March Tuesday

പ്ലസ്‌ വൺ: 2.13 ലക്ഷം പേർ പ്രവേശനം നേടി; 2195 പേർ സ്‌പോർട്‌സ്‌ ക്വാട്ടയിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

തിരുവനന്തപുരം> പ്ലസ്‌ വൺ ഒന്നാം അലോട്ട്‌മെന്റിൽ മെറിറ്റിൽ പ്രവേശനം നേടിയത്‌ 2,13,532 വിദ്യാർഥികൾ. 94,057 പേർ താൽക്കാലിക പ്രവേശനമാണ്‌ നേടിയത്‌. ആദ്യ അലോട്ട്‌മെന്റിൽ 2,38,150 മെറിറ്റ്‌ സീറ്റിലേക്കാണ്‌ പ്രവേശനം നടത്തിയത്‌. 23,285 പേർ പ്രവേശനം നേടിയില്ല. ഇവർ അലോട്ട്‌മെന്റ്‌ പ്രക്രിയയിൽനിന്ന്‌ പുറത്തായി.

2874 സ്‌പോർട്‌സ്‌ സീറ്റിൽ 1599 പേർ സ്ഥിരപ്രവേശനവും 596 പേർ താൽക്കാലിക പ്രവേശനവും നേടി. 676 പേർ ചേർന്നിട്ടില്ല. മാനേജ്‌മെന്റ്‌ ഉൾപ്പെടെയുള്ള മറ്റു ക്വോട്ടകളിലും വിഎച്ച്‌എസ്‌ഇയിലും പ്രവേശനം പുരോഗമിക്കുകയാണ്‌.

രണ്ടാം അലോട്ട്‌മെന്റ്‌ 15ന്‌ പ്രസിദ്ധീകരിക്കും. ഒന്നിൽ പരിഗണിക്കാതെ മാറ്റിവച്ച 59,616ഉം പ്രവേശനം നേടാതെ ഒഴിഞ്ഞുകിടക്കുന്നതും ഉൾപ്പെടെ 82,901 മെറിറ്റ്‌ സീറ്റാണ്‌ രണ്ടാം അലോട്ട്‌മെന്റിലുള്ളത്‌. പ്രവേശനം 16നും 17നും നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ്‌ 22നാണ്‌. 24ന്‌ പ്രവേശനം പൂർത്തീകരിക്കും. 25ന്‌ ക്ലാസ്‌ ആരംഭിക്കും. പ്ലസ്‌ വണ്ണിന്‌ ഇത്തവണ ആകെ 4,71,849 അപേക്ഷകരാണുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top