25 April Thursday

പാതയിരട്ടിപ്പിക്കൽ : കോട്ടയം റൂട്ടിൽ ഇന്നുമുതൽ ട്രെയിൻ നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022


തിരുവനന്തപുരം
ഏറ്റുമാനൂരിനും ചിങ്ങവനത്തിനുമിടയിൽ പാതയിരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ വ്യാഴം മുതൽ 28 വരെ കോട്ടയം റൂട്ടിൽ ട്രെയിൻ ഗതാഗതത്തിന്‌ നിയന്ത്രണം ഏർപ്പെടുത്തി. 22 സർവീസ്‌ റദ്ദാക്കി.

12623 ചെന്നൈ–-തിരുവനന്തപുരം മെയിൽ (23–-27),12624 തിരുവനന്തപുരം–-ചെന്നൈ മെയിൽ (24–-28), 16526 ഐലൻഡ്‌ എക്‌സ്‌പ്രസ്‌ (23–-27), 16525 ഐലൻഡ്‌ (24–-28), 16649 പരശുറാം (20–-28), 16650 പരശുറാം(21–-29), 12081 കണ്ണൂർ–-തിരു. ജനശതാബ്‌ദി (21, 23, 24, 26, 27, 28), 12082 തിരു.–-കണ്ണൂർ ജനശതാബ്‌ദി (22, 23, 25, 26, 27), 16302 തിരു.–-ഷൊർണൂർ വേണാട്‌ (24–-28), 16301 ഷൊർണൂർ–-തിരു. വേണാട്‌ (24–-28), 16327 പുനലൂർ–-ഗുരുവായൂർ (21–-28), 16328 ഗുരുവായൂർ–-പുനലൂർ (21–-28),  06449 എറണാകുളം –-ആലപ്പുഴ (21–-28), 06452 ആലപ്പുഴ–-എറണാകുളം (21–-28),  06444, 06443 കൊല്ലം–-എറണാകുളം–-കൊല്ലം മെമു (22–-28),  06451, 06450 എറണാകുളം–-കായംകുളം–-എറണാകുളം (25–-28), 16791  തിരുനെൽവേലി–-പാലക്കാട്‌ (27),  16792  പാലക്കാട്‌–-തിരുനെൽവേലി (28), 06431 കോട്ടയം–-കൊല്ലം (29) എന്നീ ട്രെയിനുകളാണ്‌ റദ്ദാക്കിയത്‌.

17230 സെക്കന്ദരാബാദ്‌ –-തിരു. ശബരി എക്‌സ്‌പ്രസ്‌ 23 മുതൽ 27 വരെ തൃശൂരിൽ യാത്ര അവസാനിപ്പിക്കും. 17229 തിരു.–-സെക്കന്ദരാബാദ്‌ ശബരി 24 മുതൽ 28 വരെ തൃശൂരിൽനിന്ന്‌ യാത്ര പുറപ്പെടും.

പാതയിരട്ടിപ്പിക്കൽ നടക്കുന്ന ദിവസങ്ങളിൽ കോട്ടയം വഴിയുള്ള ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. 30 ട്രെയിൻ ആലപ്പുഴ വഴി സർവീസ്‌ നടത്തും.  കോട്ടയം വഴി സർവീസ്‌ നടത്തുന്ന ട്രെയിനുകൾ 15 മിനിറ്റ്‌ മുതൽ ഒരു മണിക്കൂർവരെ വിവിധ സ്‌റ്റേഷനുകളിൽ പിടിച്ചിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top