24 April Wednesday

കുട്ടിയുടെ പഠനം 
രക്ഷിതാക്കൾക്കും അറിയാം ; കരട്‌ സ്‌കൂൾ മാന്വൽ പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022


തിരുവനന്തപുരം
ഒന്നാം ക്ലാസുമുതൽ വിദ്യാർഥി ആർജിക്കേണ്ട അറിവും അത്‌ എത്രത്തോളം ലഭിച്ചെന്നും ഇനി മുതൽ രക്ഷിതാക്കൾക്ക്‌ അറിയാനാകും. ഇത്‌ ഉറപ്പാക്കുന്ന കരട്‌ സ്‌കൂൾ മാന്വലും അക്കാദമിക്‌ മാസ്റ്റർപ്ലാനും മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്‌തു. വിശദമായ ചർച്ചയ്‌ക്കും പുതുക്കലിനുംശേഷം ജൂൺ ഒന്നിനുമുമ്പ്‌ പൂർണരൂപം പുറത്തിറക്കും. സ്കൂൾ മാന്വൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബുവിന്റെ നേതൃത്വത്തിലും അക്കാദമിക് മാസ്റ്റർ പ്ലാൻ എസ്‌സിഇആർടി ഡയറക്ടർ ഡോ. ആർ ജയപ്രകാശിന്റെ നേതൃത്വത്തിലുമാണ്‌ തയ്യാറാക്കിയത്‌. പ്രധാനാധ്യാപകൻ, അധ്യാപകർ, പിടിഎ, വിദ്യാർഥികൾ തുടങ്ങി സ്‌കൂളുമായി ബന്ധപ്പെടുന്ന എല്ലാ ആളുകളുടെയും ചുമതലകളാണ്‌ സ്‌കൂൾ മാന്വലിൽ വിശദമാക്കുന്നത്‌.

കുട്ടികളുടെ അവകാശം, ആനുകൂല്യം എന്നിവയും അവതരിപ്പിക്കുന്നുണ്ട്‌. ഇതിനായി കെഇആർ, വിദ്യാഭ്യാസ അവകാശ നിയമം, ഭരണഘടനാമൂല്യം, സാമൂഹ്യനീതി നിയമം തുടങ്ങിയവ ക്രോഡീകരിച്ചിട്ടുണ്ട്‌. സ്‌കൂളുകളെ മികവിന്റെ കേന്ദ്രമാക്കുന്നതാണ്‌ അക്കാദമിക മാസ്റ്റർപ്ലാൻ. കാലാനുസൃത മാറ്റങ്ങളാണ്‌ ഇതിൽ വിഭാവനം ചെയ്യുന്നത്‌.   കരട്‌  മാന്വലും പ്ലാനും പൊതുവിദ്യാഭ്യാസവകുപ്പിന്റെ വെബ്‌സൈറ്റിൽ ഉടൻ ലഭ്യമാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top