മലപ്പുറം> മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു. 51 വയസായിരുന്നു. നാലു പതിറ്റാണ്ടോളം മാപ്പിളപ്പാട്ടു രംഗത്ത് അസ്മ സജീവമായിരുന്നു.
രോഗബാധിതയായതിനെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ദര്‍ശന ടിവിയിലെ കുട്ടിക്കുപ്പായം റിയാലിറ്റി ഷോയില്‍ ജഡ്ജായിരുന്നിട്ടുണ്ട്.
തബലിസ്റ്റ് മുഹമ്മദലി എന്ന ബാവയാണ് ഭര്‍ത്താവ്. ലൗ എഫ് എം എന്ന സിനിമയില്‍ പിന്നണി പാടിയിട്ടുണ്ട്. പിതാവ് ചാവക്കാട് ഖാദര്‍ ഭായ് ഗായകനും തബലിസ്റ്റുമാണ്.
മാതാവ് ആമിന ബീവിയും ഗായികയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..