18 December Thursday

നിർമിതബുദ്ധിയുടെ സാധ്യത 
പ്രയോജനപ്പെടുത്തണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023

തിരുവനന്തപുരം
നിർമിതബുദ്ധി (എഐ) തുറക്കുന്ന സാധ്യതകൾ തൊഴിൽ മേഖലയിലടക്കം പരമാവധി പ്രയോജനപ്പെടുത്തണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകത്ത്‌ വരുന്ന മാറ്റങ്ങൾക്കൊപ്പം സമൂഹം വികസിക്കുമ്പോൾ അതുമായി പൊരുത്തപ്പെടേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ നാം ദശാബ്ദങ്ങൾ പിന്തള്ളപ്പെട്ടുപോകും. ഭാവിതലമുറയോടു ചെയ്യുന്ന ഏറ്റവും വലിയ കുറ്റവുമാകും അതെന്നും പ്രതിവാര ടെലിവിഷൻ സംവാദ പരിപാടി ‘നാം മുന്നോട്ടി’ൽ അദ്ദേഹം പറഞ്ഞു.

    കേരള നോളജ് ഇക്കോണമി മിഷൻ കോർ ഗ്രൂപ്പ് മെമ്പർ ഡോ. അരുൺ സുരേന്ദ്രൻ, മഹാരാജാസ് കോളേജ് ഇക്കണോമിക്‌സ് വിഭാഗം അസി. പ്രൊഫസർ സന്തോഷ് ടി വർഗീസ്, മുതിർന്ന മാധ്യമ പ്രവർത്തക സരിത വർമ, തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത, നടൻ പ്രശാന്ത് അലക്‌സാണ്ടർ എന്നിവർ പുതിയ എപ്പിസോഡിൽ പാനലിസ്റ്റുകളായി പങ്കെടുക്കുന്നു. ജോൺ ബ്രിട്ടാസ് എംപിയാണ് അവതാരകൻ. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് നിർമിക്കുന്ന പരിപാടിയുടെ പുതിയ എപ്പിസോഡ് ഞായർ മുതൽ  ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യും.

സംപ്രേഷണ സമയം

ഏഷ്യാനെറ്റ് ന്യൂസ്: ഞായർ വൈകിട്ട് 6.30, മാതൃഭൂമി ന്യൂസ്: ഞായർ രാത്രി 8.30, കൈരളി ടിവി ശനി പുലർച്ചെ 12.30 (പുനഃസംപ്രേഷണം - ശനി രാവിലെ 6.30), കൈരളി ന്യൂസ്: ഞായർ രാത്രി 9.30 (പുനഃസംപ്രേഷണം ബുധൻ പകൽ 3.30), മീഡിയ വൺ: ഞായർ രാത്രി 7.30, കൗമുദി ടിവി: ശനി രാത്രി 8. 24 ന്യൂസ്: ഞായർ വൈകിട്ട് 5.30 (പുനഃസംപ്രഷണം പുലർച്ചെ ഒരു മണി), ജീവൻ ടിവി: ഞായർ രാത്രി  7, ജയ്ഹിന്ദ് ടിവി: ബുധൻ രാത്രി 7, റിപ്പോർട്ടർ ടിവി: - ഞായർ വൈകിട്ട് 6.30, ദൂരദർശൻ: ഞായർ രാത്രി 7.30, ന്യൂസ് 18: - ഞായർ രാത്രി 8.30.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top