19 April Friday

കെഎസ്‌യുവിന്റേത്‌ 
പൈശാചികമുഖം: ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 11, 2022


തിരുവനന്തപുരം
എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അനുശോചനവും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. ക്രൂരമായി കൊല്ലപ്പെട്ട എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജ്‌ സുധാകരനിസത്തിന്റെ ഇരയാണ്‌. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്‌ ആക്രമണമില്ലാത്ത രാഷ്‌ട്രീയ പ്രവർത്തനമില്ല. കൊലപാതകം നടത്തിയ നിഖിൽ  പൈലി കെ സുധാകരന്റെ ഇടുക്കി ജില്ലയിലെ ഗുണ്ടാപടയുടെ നേതാവാണ്‌. കൊല്ലണമെന്ന ലക്ഷ്യത്തോടെ ധീരജിന്റെ നെഞ്ചിനാണ്‌ കുത്തിയത്‌. ആയുധ പരിശീലനം ലഭിച്ചവരാണ്‌ ഇവർ. ഇടുക്കി പൈനാവ്‌ കോളേജിൽ മാത്രമല്ല, മറ്റ്‌ പല കോളേജുകളിലും തെരഞ്ഞെടുപ്പിന്റെ ഭാഗമായി പുറത്തുനിന്നുള്ള പ്രവർത്തകർ എത്തണമെന്ന്‌ കോൺഗ്രസ്‌ കമ്മിറ്റി ആഹ്വാനം ചെയ്‌തിരുന്നുവെന്നും ഡിവൈഎഫ്‌എഫ്‌ അഖിലേന്ത്യാ  പ്രസിഡന്റ്‌ എ എ റഹീമും സംസ്ഥാന സെക്രട്ടറി വി കെ സനോജും വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top