18 December Thursday

ഇന്ത്യയെന്ന പേര് മാറ്റാൻ ആര്‍ക്കാണ് അവകാശം: എം വി ​ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 10, 2023


കട്ടപ്പന
രാജ്യത്തിന്റെ പേര് മാറ്റാനുള്ള ആർഎസ്എസിന്റെയും കേന്ദ്രസർക്കാരിന്റെയും സ്വേച്ഛാധിപത്യ തീരുമാനത്തെ പ്രതിരോധിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കട്ടപ്പനയിൽ 25ാമത് ചടയൻ ​ഗോവിന്ദൻ ദിനാചരണവും ദേശാഭിമാനി ഇടുക്കി ജില്ലാ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാപരമായി ചർച്ചചെയ്‍ത് തീരുമാനിച്ച രാജ്യത്തിന്റെ പേര് മാറ്റാൻ ആർക്കാണ് അവകാശം. മോദി സർക്കാരിനെ താഴെയിറക്കാൻ പ്രതിപക്ഷ മേഖലയിൽ ഒരു ‘ഇന്ത്യ’ വന്നിരിക്കുന്നു. ഇതിൽ വെപ്രാളം പൂണ്ടാണ് ആർഎസ്എസ് രാജ്യത്തിന്റെ പേര് മാറ്റാൻ നിർദേശിച്ചത്. പകരം ഭാരത്‌ മതിയെന്നും തീരുമാനിച്ചു. ജനാധിപത്യ രീതിയിൽ ചർച്ച നടത്തിയിട്ടില്ല. ആർഎസ്എസുകാരന്റെ വാക്കുകേട്ട് രാഷ്‍ട്രപതിയും പ്രധാനമന്ത്രിയും ഇത് അംഗീകരിക്കുന്നു. ജനങ്ങളോടും അംഗീകരിക്കാൻ ആവശ്യപ്പെടുകയാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതാണ് അടുത്ത പാർലമെന്റ് സമ്മേളനത്തിലെ അജൻഡ. കേരളം ഉൾപ്പെടെ ഒരു സംസ്ഥാന സർക്കാരുകൾക്കും പിന്നെ നിലനിൽപ്പുണ്ടാകില്ലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

ചടങ്ങിൽ സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർ​ഗീസ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റം​ഗം കെ കെ ജയചന്ദ്രൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, എം എം മണി എംഎൽഎ, സിപിഐ എം സംസ്ഥാന കമ്മിറ്റിയം​ഗം കെ പി മേരി, ന്യൂസ്‌ എഡിറ്റർ എം ഒ വർഗീസ്‌ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top