പറശ്ശിനിക്കടവ്
സഹകരണ മേഖലയിലെ ഏറ്റവും വലിയ വിനോദ വിജ്ഞാന കേന്ദ്രമായ വിസ്മയ അമ്യൂസ്‌മെന്റ് പാർക്ക് ഇനി സൗരപ്രഭയിൽ. പാർക്കിലെ സൗരോർജ പവർ പ്ലാന്റ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്‌തു. ഇതോടെ പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ അമ്യൂസ്‌മെന്റ് പാർക്കായി ‘വിസ്‌മയ’ മാറി.
വരുംകാലവൈദ്യുത പ്രതിസന്ധി നേരിടാനും സമ്പൂർണ പരിസ്ഥിതി സൗഹാർദ പാർക്ക് എന്ന ലക്ഷ്യം കൈവരിക്കാനുമാണ് വിസ്‌മയയുടെ പുതിയ ചുവടുവയ്‌പ്. മുന്നൂറ് കിലോ വാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സൗരോർജ പ്ലാന്റാണ് സ്ഥാപിച്ചത്. ചടങ്ങിൽ വിസ്‌മയ ചെയർമാൻ പി വി ഗോപിനാഥ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉപഹാര സമർപ്പണം നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..