29 March Friday

ജില്ലയിൽ 12 രോഗികൾ 15 രോഗമുക്തർ

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020


ജില്ലയിൽ വ്യാഴാഴ്‌ച 12 പേർക്കുകൂടി കോവിഡ്‌–19- സ്ഥിരീകരിച്ചു. ഇതിൽ നാലുപേർക്കാണ്‌ സമ്പർക്കത്തിലൂടെ രോഗം പകർന്നത്‌.  15 പേർ രോഗമുക്തി നേടി. 

രോഗം സ്ഥിരീകരിച്ചവർ
ഖത്തറിൽ നിന്നെത്തിയ വടുതല സ്വദേശി (40)
മഹാരാഷ്ട്രയിൽ നിന്നെത്തിയ ചേന്ദമംഗലം സ്വദേശിനി (37)
ബംഗളൂരുവിൽ നിന്നെത്തിയ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഉത്തർപ്രദേശ് സ്വദേശി (30)
മുംബൈയിൽ നിന്നെത്തിയ സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി (32)
ബംഗളൂരുവിൽ നിന്നെത്തിയ സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരനായ തമിഴ്നാട്  സ്വദേശി (29)
മുംബൈയിൽ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശി (35)
ഡൽഹിയിൽ നിന്നെത്തിയ ഹരിയാന സ്വദേശി (23)
കുവൈറ്റിൽ നിന്നെത്തിയ ഇടപ്പള്ളി സ്വദേശി (34)

സമ്പർക്കത്തിലൂടെ രോഗബാധിതരായവർ
തൃക്കാക്കര സ്വദേശിയുടെയും എടത്തല സ്വദേശിയുടെയും സമ്പർക്കപട്ടികയിലുള്ള എടത്തല സ്വദേശിനി (31),51 വയസ്സുള്ള  തൃക്കാക്കര സ്വദേശിയുടെ അടുത്ത ബന്ധുവായ തൃക്കാക്കര സ്വദേശി (16), ആലുവ മാർക്കറ്റിലെ തൊഴിലാളിയായ 35 വയസ്സുള്ള ചൂർണിക്കര സ്വദേശിയുടെ അടുത്ത ബന്ധുവായ ചൂർണിക്കര സ്വദേശിനി (31).   എറണാകുളം മാർക്കറ്റിൽ ചായക്കട നടത്തുന്ന എറണാകുളം സ്വദേശിക്കും (41) . മാർക്കറ്റിൽ മുമ്പ്‌ രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി ഇദ്ദേഹം സമ്പർക്കത്തിൽ വന്നിട്ടുണ്ട്.

681 പേർ നിരീക്ഷണത്തിൽ
681 പേരെക്കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 474 പേരെ ഒഴിവാക്കി. നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  13,586. 11,707 പേർ വീടുകളിലും, 516 പേർ കോവിഡ് കെയർ സെന്ററുകളിലും 1363 പേർ പണംകൊടുത്ത്‌ ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 35 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി.  28 പേരെ ഡിസ്ചാർജ് ചെയ്തു. 290 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്.

ആകെ 213 രോഗികൾ
ആശുപത്രികളിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 213 ആയി. എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ 90 പേരും അങ്കമാലി അഡ്‌ലക്‌സിൽ 119 പേരും ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ രണ്ടുപേരും സ്വകാര്യ ആശുപത്രിയിൽ രണ്ടുപേരും ചികിത്സയിലുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top