26 April Friday

രാജ്യം അപകടത്തിൽ: മന്ത്രി മുഹമ്മദ്‌ റിയാസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022


പെരിന്തൽമണ്ണ
രാജ്യം അപകടരമായ സാഹചര്യത്തിലൂടെയാണ്‌ കടന്നുപോകുന്നതെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘വർഗീയതക്കെതിരെ മതേതര ബദൽ’ സെമിനാർ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡിന്റെ വെല്ലുവിളി  കഴിഞ്ഞാൽ പൗരത്വ നിയമം നടപ്പാക്കുമെന്നാണ്‌ ‌ അമിത്‌ ഷാ  പറഞ്ഞിരിക്കുന്നത്‌‌. ഇത്‌ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ഭയമുണ്ടാക്കുന്നു. ആ ഭയം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്‌.  കേരളത്തിൽ ഒരു ഇടതുപക്ഷ സർക്കാരുള്ളതാണ്‌ ഇതിന്‌ കാരണം. 

രാജ്യത്തെ ക്യാമ്പസുകളിൽ എസ്‌എഫ്‌ഐ ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷത നിലപാടുകളിൽ വിറളിപൂണ്ട സംഘപരിവാർ ശക്തികൾ  പ്രവർത്തകരെ കായികമായി നേരിടുകയാണ്‌. മതനിരപേക്ഷതയുടെ കാര്യത്തിൽ വെള്ളംചേർത്ത കോൺഗ്രസിന്‌‌ സ്വന്തം അസ്ഥിത്വം നഷ്ടപ്പെട്ടിരിക്കയാണ്‌. തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വംകൊണ്ട്‌ നേരിടാനാണ്‌ കോൺഗ്രസ്‌ ശ്രമം. വർഗീയത ഇല്ലാതാക്കാൻ വേണ്ടത്‌ വർഗബോധമാണ്‌.  വികസനത്തിന് തടയിടാൻ കോൺഗ്രസും ലീഗും ബിജെപിയുമായി കൈകോർക്കുകയാണ്‌.  തീവ്രഹിന്ദുത്വത്തെ നേരിടേണ്ടത്‌ മതനിരപേക്ഷത ഉയർത്തിപ്പിടിച്ചുകൊണ്ടാകണമെന്നും മന്ത്രി റിയാസ്‌ പറഞ്ഞു. പാതായ്ക്കര എയുപി സ്കൂളിൽ നടന്ന സെമിനാറിൽ സെമിനാർ കമ്മിറ്റി ചെയർമാൻ വി ശശികുമാർ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top