28 March Thursday

പാചകവാതക വിലവര്‍ധന : കർഷകത്തൊഴിലാളി 
സ്‌ത്രീകളുടെ പ്രതിഷേധം 12ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022


തിരുവനന്തപുരം
പാചകവാതക വില അടിക്കടി വർധിപ്പിച്ച്‌ ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കർഷകത്തൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു) നേതൃത്വത്തിൽ സ്‌ത്രീകൾ വ്യാഴം രാവിലെ 10ന്‌ തലസ്ഥാനത്ത്‌ രാജ്ഭവനു മുന്നിലേക്കും ജില്ലകളിൽ ഏരിയ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകളിലേക്കും മാർച്ചും ധർണയും നടത്തും. 

മോദി സർക്കാർ രണ്ടാമത് അധികാരത്തിൽ വരുമ്പോൾ 405 രൂപയുണ്ടായിരുന്ന പാചകവാതക വില 1000 കടന്നിരിക്കുന്നു. 255 രൂപയാണ് ഒമ്പതുമാസത്തിനിടെ വർധിപ്പിച്ചത്. ഉപയോക്താക്കൾക്ക് സബ്സിഡിയും മാസങ്ങളായി  നൽകുന്നില്ല.

പെട്രോൾ, ഡീസൽ, മണ്ണെണ്ണ വിലയും അടിക്കടി വർധിപ്പിക്കുന്നു. 2014ൽ ബിജെപിയുടെ പ്രധാന വാഗ്‌ദാനം ഇന്ധനവില പിടിച്ചുനിർത്തുമെന്നാണ്. എന്നാൽ, ഇപ്പോൾ ജനങ്ങളെ വെല്ലുവിളിച്ച് തോന്നിയപടി വില വർധിപ്പിക്കുകയാണ്. ശക്തമായ പ്രതിഷേധം ഉയർത്തിമാത്രമേ കേന്ദ്ര സർക്കാരിന്റെ ഈ ജനദ്രോഹ മനോഭാവം തിരുത്താൻ സാധിക്കുകയുള്ളൂ.

പാചകവാതക വില വർധിപ്പിച്ച് പാവങ്ങളുടെ അടുപ്പ് പുകയേണ്ടതില്ല എന്ന മനോഭാവവുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സർക്കാരിനെതിരെ  ശക്തമായ പ്രതിഷേധമാണ് കർഷകത്തൊഴിലാളി സ്ത്രീകളുടെ നേതൃത്വത്തിൽ സംസ്ഥാനത്താകമാനം സംഘടിപ്പിക്കുകയെന്ന്‌  കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ് എൻ ആർ ബാലനും ജനറൽ സെക്രട്ടറി എൻ ചന്ദ്രനും പ്രസ്താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top