19 April Friday

27 മേൽപ്പാലം നിർമിക്കാൻ കെ റെയിലിന്‌ അനുമതി

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022



തിരുവനന്തപുരം
സംസ്ഥാനത്തെ 27 ലെവൽ ക്രോസുകളിൽ മേൽപ്പാലം നിർമിക്കാൻ റെയിൽവേ ബോർഡ് കെ–- റെയിലിന്‌ അനുമതി നൽകി. മേൽപ്പാലം സ്ഥാപിക്കാൻ സംസ്ഥാന സർക്കാരും കേന്ദ്ര റെയിൽവേ മന്ത്രാലയവും കഴിഞ്ഞ ജൂലൈ ഒമ്പതിന്‌ ധാരണപത്രം ഒപ്പിട്ടിരുന്നു. 

സെപ്‌തംബർ ഒന്നിന് അഞ്ചെണ്ണം നിർമിക്കാൻ അനുമതി നൽകി. ബാക്കി 22 എണ്ണത്തിനാണ്‌  ഇപ്പോൾ അനുമതിയായത്‌. സിൽവർലൈൻ കൂടാതെ കെ–- -റെയിൽ നിർമിക്കുന്ന പ്രധാന പദ്ധതിയാണ് മേൽപ്പാലങ്ങൾ. ചെലവ്‌ റെയിൽവേയും സംസ്ഥാനവും തുല്യമായി വഹിക്കും.

മേൽപ്പാലങ്ങൾ: പുതുക്കാട്‌–- ഇരിങ്ങാലക്കുട സ്‌റ്റേഷനുകൾക്കിടയിൽ പള്ളി ഗേറ്റ്,  അമ്പലപ്പുഴ–- ഹരിപ്പാട്‌: തൃപ്പാകുടം, അങ്ങാടിപ്പുറം–- വാണിയമ്പലം: പട്ടിക്കാട്,  നിലമ്പൂർ യാർഡ്,  ചേപ്പാട്‌–- കായംകുളം: കക്കനാട്, ഷൊർണൂർ–- അങ്ങാടിപ്പുറം:  ചെറുകര, താനൂർ–- പരപ്പനങ്ങാടി: ചിറമംഗലം,  പയ്യന്നൂർ–- തൃക്കരിപ്പൂർ: സൗത്ത് തൃക്കരിപ്പൂർ,  ഉപ്പള–- മഞ്ചേശ്വരം: ഉപ്പള ഗേറ്റ്‌,  പറളി–- മങ്കര: മങ്കര ഗേറ്റ്‌, മുളങ്കുന്നത്തുകാവ്‌–- പൂങ്കുന്നം: ആറ്റൂർ, ഒല്ലൂർ–- പുതുക്കാട്‌: ഒല്ലൂർ ഗേറ്റ്‌,  കുറുപ്പംതറ–- ഏറ്റുമാനൂർ: കോതനല്ലൂർ, കരുനാഗപ്പള്ളി–- ശാസ്‌താംകോട്ട: ഇടക്കുളങ്ങര, കടയ്ക്കാവൂർ–- മുരുക്കുംപുഴ: ആഴൂർ, കൊല്ലം–- മയ്യനാട്‌: പോളയത്തോട്, പയ്യന്നൂർ–- തൃക്കരിപ്പൂർ: ഒളവറ, കായംകുളം–- ഓച്ചിറ: താമരക്കുളം, പാപ്പിനിശേരി–- കണ്ണപുരം:  കണ്ണപുരം ഗേറ്റ്‌, കണ്ണപുരം–- പഴയങ്ങാടി: ചെറുകുന്ന്, ഷൊർണൂർ–- വള്ളത്തോൾ നഗർ: -പൈങ്കുളം, കോഴിക്കോട് –- കണ്ണൂർ: വെള്ളയിൽ, മാഹി–- തലശേരി: മാക്കൂട്ടം, തലശേരി–- എടക്കാട്‌: മുഴപ്പിലങ്ങാട്,  എടക്കാട്‌–- കണ്ണൂർ: കണ്ണൂർ സൗത്ത്, പഴയങ്ങാടി–- പയ്യന്നൂർ: ഏഴിമല, കണ്ണൂർ–- വളപട്ടണം: പന്നേൻപാറ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top