19 April Friday

കവളങ്ങാട് പഞ്ചായത്തില്‍ 
കനത്ത കൃഷിനാശം

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022


കവളങ്ങാട്
കനത്ത മഴയിൽ പഞ്ചായത്തിൽ വ്യാപക കൃഷിനാശം. മഴയിലും കാട്ടാന ആക്രമണത്തിലുമായി പഞ്ചായത്തിലെ 15 കർഷകരുടെ മൂവായിരത്തിലധികം കുലച്ച ഏത്തവാഴകൾ നശിച്ചു. നീണ്ടപാറ പാലക്കാട്ട് ജോണി ലോപ്പസിന്റെ നൂറോളം കുലച്ച ഏത്തവാഴകൾ കാട്ടാന നശിപ്പിച്ചു. കപ്പലാംവീട്ടിൽ സാജുവിന്റെ 1500 കുലച്ച ഏത്തവാഴകൾ, തലക്കോട് തോമ്പ്രയിൽ ടി കെ എൽദോസിന്റെ 500 ഏത്തവാഴകളുമാണ് നിലംപൊത്തിയത്. നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി പി സിന്ധു, കൃഷി ഓഫീസർ കെ എ സജി, അസിസ്റ്റന്റ് കൃഷി ഓഫീസർ കെ സി സാജു, കൃഷി അസിസ്റ്റന്റ് വി കെ ദീപ എന്നിവർ സന്ദർശിച്ചു. 15 ലക്ഷം രൂപയുടെ പ്രാഥമികനഷ്ടം വിലയിരുത്തി.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top