29 March Friday

ദേശാഭിമാനി വാർഷികത്തിന്‌ 
കോട്ടയത്ത്‌ പ്രൗഢോജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022


കോട്ടയം
ജനപങ്കാളിത്തംകൊണ്ട്‌ ശ്രദ്ധേയമായ വനിതാസെമിനാറോടെ  ദേശാഭിമാനിയുടെ 80–-ാം വാർഷികാഘോഷത്തിന്‌ കോട്ടയത്ത്‌  പ്രൗഢോജ്വല തുടക്കം. തിരുനക്കര മൈതാനത്ത്‌ നടത്തിയ ‘ലിംഗനീതിയും ലിംഗസമത്വവും ഇന്ത്യയിൽ’ എന്ന സെമിനാറിൽ വിവിധ മേഖലകളിൽ നിന്നുള്ള രണ്ടായിരത്തോളം സ്‌ത്രീകൾ പങ്കെടുത്തു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ ഉദ്‌ഘാടനം ചെയ്‌തു. മഹിള അസോസിയേഷൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഡോ. ടി ഗീനാകുമാരി വിഷയമവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കൃഷ്ണകുമാരി രാജശേഖരൻ അധ്യക്ഷയായി. സർവ വിജ്ഞാനകോശം ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്ടർ ഡോ. മ്യൂസ്‌ മേരി ജോർജ്‌, മഹിളാ അസോ. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ വി ബിന്ദു, ജില്ലാ സെക്രട്ടറി അഡ്വ. ഷീജ അനിൽ, ജില്ലാ പ്രസിഡന്റ്‌ പി ആർ സുഷമ എന്നിവർ സംസാരിച്ചു.

വിപ്ലവഗായിക പി കെ മേദിനിയെ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ ആദരിച്ചു. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ സാഹിത്യ മത്സര വിജയികൾക്ക്‌ കെ കെ ശൈലജ സമ്മാനം നൽകി. സെമിനാറിനുശേഷം നാടൻപാട്ട്‌ മത്സരം പി കെ  മേദിനി ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ആർ രഘുനാഥൻ അധ്യക്ഷനായി. കെ ജെ തോമസ്‌, കെ എം രാധാകൃഷ്‌ണൻ, പ്രദീപ്‌ മോഹൻ എന്നിവർ സംസാരിച്ചു. നാടൻപാട്ട്‌ മത്സരം വെള്ളിയാഴ്‌ചയും തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top