12 July Saturday

ഉദ്യോഗസ്ഥർ ഓഫീസിലിരുന്ന്‌ 
റോഡ്‌ പണി നോക്കണ്ട : പി എ മുഹമ്മദ്‌ റിയാസ്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022


തിരുവനന്തപുരം
തിരക്കഥ എഴുതുന്നതുപോലെ ഉദ്യോഗസ്ഥർ ഓഫീസിലിരുന്ന്‌ റോഡ്‌ പണി വിലയിരുത്തേണ്ടെന്ന് പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നിയമസഭയിൽ പറഞ്ഞു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥർ പരിശോധനയ്‌ക്ക്‌ ഇറങ്ങുന്നെന്ന്‌ ഉറപ്പാക്കും. റണ്ണിങ് കോൺട്രാക്ട് സംവിധാനത്തിലെ റോഡ്‌ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. 45 ദിവസം കൂടുമ്പോൾ എല്ലാ ജില്ലയിലും പരിശോധന നടത്തും. ഗുണനിലവാര പരിശോധനയ്‌ക്ക്‌ ഹൈടെക് ലാബ് സംവിധാനം ആരംഭിക്കും. എല്ലാ ജില്ലയിലും മിനി മൊബൈൽ യൂണിറ്റും സജ്ജമാക്കും. നല്ല നിലയിൽ ജോലി ചെയ്യുന്ന കരാറുകാരെ സംരക്ഷിക്കും. അവർക്ക് ബോണസ് ഏർപ്പെടുത്തും. ബിൽ പേമെന്റ് വേഗത്തിലാക്കും. കരാറുകാരെ ഉൾപ്പെടുത്തി സർക്കാർ സമിതി രൂപീകരിക്കും.

ദീർഘകാലം നിലനിൽക്കുന്ന ഡിസൈൻഡ്‌ റോഡുകളിലേക്ക്‌ നിർമാണരീതി മാറ്റാൻ പദ്ധതി തയ്യാറാക്കുന്നുണ്ട്‌. കാലാവസ്ഥാ വ്യതിയാനം, വാഹനപ്പെരുപ്പം എന്നിവ കണക്കിലെടുക്കും. റോഡ് ഡിസൈൻ ചെയ്ത് വ്യവസ്ഥ എസ്റ്റിമേറ്റിൽ ഉൾക്കൊള്ളിച്ചശേഷമാണ് പുതിയ  റോഡുകൾ നിർമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top