19 April Friday

കേരളബാങ്ക് കുടിശികനിർമാർജനത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022


കാക്കനാട്
മിഷൻ 100 ഡേയ്സ് അതിതീവ്ര കുടിശ്ശികനിർമാർജന കർമപദ്ധതിയുടെ എറണാകുളം ജില്ലാ ഉദ്ഘാടനം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ നിർവഹിച്ചു. കാക്കനാട് എറണാകുളം ക്രെഡിറ്റ് പ്രൊസസിങ്‌ സെന്ററിൽനടന്ന ചടങ്ങിൽ ബാങ്ക് ഭരണസമിതി അംഗം പുഷ്പ ദാസ് അധ്യക്ഷയായി. കേരള ബാങ്ക് തൃശൂർ റീജണൽ ജനറൽ മാനേജർ ജോളി ജോൺ, ജനറൽ മാനേജർമാരായ ടി കെ റോയി, ഡോ. എൻ അനിൽകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ ഷാജു പി ജോർജ് എന്നിവർ സംസാരിച്ചു.

ജില്ലയിലെ 65 ശാഖകളിലെയും സിപിസിയിലെയും മുഴുവൻ ജീവനക്കാരും യോഗത്തിൽ പങ്കെടുത്തു. ജില്ലയിൽ പ്രവർത്തനമികവിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയ പ്രാഥമിക കാർഷിക സഹകരണസംഘങ്ങളായ കവളങ്ങാട് സഹകരണ ബാങ്ക്‌, കൊങ്ങോർപ്പിള്ളി ഫാർമേഴ്സ് സഹകരണ ബാങ്ക്‌, വാരപ്പെട്ടി സഹകരണ ബാങ്ക്‌ എന്നിവർക്കുള്ള കേരള ബാങ്ക് എക്സലൻസ് പുരസ്‌കാരവും ക്യാഷ് അവാർഡും ഗോപി കോട്ടമുറിക്കൽ കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top