25 April Thursday

എൽഎൻജിയിൽ ശുചീകരണത്തൊഴിലാളികളായ 13 സ്‌ത്രീകളെ പിരിച്ചുവിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022


വൈപ്പിൻ
പുതുവൈപ്പ് പെട്രോനെറ്റ് എൽഎൻജിയിൽ ശുചീകരണത്തൊഴിലാളികളായ 13 സ്ത്രീകളെ പിരിച്ചുവിട്ടു. 13 വർഷമായി ഇവിടെ ജോലി ചെയ്തിരുന്നവരെയാണ്‌ പുതുതായിവന്ന കരാറുകാരൻ പിരിച്ചുവിട്ടത്.

സ്ത്രീത്തൊഴിലാളികളെ ആവശ്യമില്ലെന്ന നിലപാടാണ് ഇയാൾ സ്വീകരിക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. കമ്പനി മാനേജ്മെന്റ് നിർദേശപ്രകാരമാണ് നടപടിയെന്നും പുതുതായി പുരുഷന്മാരെമാത്രം ജോലിക്കെടുത്താൽ മതിയെന്നുമാണ് കമ്പനിയുടെ നിലപാടെന്നും കരാറുകാരൻ പറയുന്നു. ഇതിനെതിരെ കേരള പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.
യൂണിയൻ സംസ്ഥാന സെക്രട്ടറി പി കെ അനിൽകുമാർ, കമ്മിറ്റി അംഗം ആർ എസ് അനീഷ്, സിപിഐ എം ലോക്കൽ സെക്രട്ടറി എം പി പ്രശോഭ് എന്നിവരും വിഷയത്തിൽ ഇടപെട്ടു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന്‌ ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ ചൊവ്വാഴ്ച എൽഎൻജി സൈറ്റിലേക്ക് മാർച്ച് നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top