20 April Saturday

ഇത് നിർണായകഘട്ടം; നഗരങ്ങളിൽ സൂപ്പർ സ്‌പ്രെഡിന് സാധ്യത, ജാഗ്രത വേണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020

തിരുവനന്തപുരം > സംസ്ഥാനത്ത് സമ്പർക്ക വ്യാപനം കൂടിയാൽ വലിയ പ്രതിസന്ധിയിലേക്ക് കടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങളിൽ ആരും വിട്ടു വീഴ്ച്ച ചെയ്യരുത്. വിട്ടുവീഴ്ച്ച ചെയ്താൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. അസാധാരണ സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

നഗരങ്ങളിൽ സൂപ്പർ സ്‌പ്രെഡിന് സാധ്യതയുണ്ട്. അതിനാൽ നല്ല ജാഗ്രത വേണം. സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള ഘട്ടമല്ല ഇതെന്ന് മനസിലാക്കണം. സൂപ്പർ സ്‌പ്രെഡ് ബാധിച്ച പ്രദേശങ്ങൾ പ്രത്യേക ക്ലസ്റ്ററായി തിരിക്കും. രോഗവ്യാപനം കൂടിയ ഇടങ്ങളിൽ പരിശോധന വർധിപ്പിക്കും. അതിർത്തി കടന്ന് ചികിത്സയ്ക്കായി വരുന്നവർക്കായി ആവശ്യമെങ്കിൽ ഒപി തുടങ്ങും.

റിവേഴ്‌സ് ക്വാറന്റൈനിൽ കഴിയുന്നവരെ അനാവശ്യമായി സന്ദർശിക്കരുത്. സാഹചര്യത്തിന്റെ ഗൗരവം എല്ലാവരും മനസിലാക്കണം. പൊലീസിന്റെയോ ആരോഗ്യപ്രവരർത്തകരുടെയോ മാത്രം ഉത്തരവാദിത്വമായി കാണരുത്. മാസ്‌ക് ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതും ഇടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്നതും ശീലമാക്കണം.

നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടികൾ സ്വീകരിക്കും. നിയന്ത്രിത മേഖലയിലെ എല്ലാവരെയും ക്വാറന്റൈൻ ചെയ്യേണ്ടി വരും. പൂന്തുറയിൽ ജനം പുറത്തിറങ്ങാൻ പാടില്ല. അതിർത്തിയിൽ തമിഴ്‌നാട് പൊലീസുമായി സഹകരിച്ച് നിയന്ത്രണം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top