29 March Friday

കെ–ഫോൺ ലിസ്റ്റിലെ തിരിമറി ; കര്‍ഷകരും കർഷക തൊഴിലാളികളും 
പഞ്ചായത്ത്‌ ഓഫീസ്‌ മാര്‍ച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023


വൈപ്പിൻ
കോൺഗ്രസ് ഭരിക്കുന്ന എടവനക്കാട് പഞ്ചായത്ത്‌ പ്രസിഡന്റും രണ്ട് അംഗങ്ങളും നിർധനകുടുംബങ്ങൾക്ക് നൽകുന്ന സൗജന്യ കെ–-ഫോൺ കണക്‌ഷൻ തട്ടിയെടുക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് കർഷകരും കർഷക തൊഴിലാളികളും പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. കെഎസ്‌കെടിയു സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഏരിയ സെക്രട്ടറി സുനിൽ ഹരീന്ദ്രൻ അധ്യക്ഷനായി. ഏരിയ പ്രസിഡന്റ് കെ കെ ജോഷി, സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിൽ, ഏരിയ കമ്മിറ്റി അംഗം പി വി ലൂയിസ്, കെഎസ്‌കെടിയു ഏരിയ പ്രസിഡന്റ് കെ കെ ജോഷി, സെക്രട്ടറി എം പി ശ്യാംകുമാർ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ വി നിജിൽ, പി വി സിനിലാൽ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top